ബെംഗളൂരു: നഗരത്തിൽ കുറച്ചുദിവസം മാറിനിന്ന മഴ വീണ്ടുമെത്തി. ബുധനാഴ്ച ഉച്ചയ്ക്കുശേഷം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്തമഴ പെയ്തു. ഈജിപുര, വിവേക്‌നഗർ, വിൽസൻഗാർഡൻ, ശാന്തിനഗർ, മജസ്റ്റിക്, കലാസിപാളയ, എം.ജി. റോഡ്, റിച്ച്മണ്ട് റോഡ്, ബി.ടി.എം. ലേഔട്ട്, നാഗർഭവി, മൈസൂരു റോഡ്, കോർപ്പറേഷൻ സർക്കിൾ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ ശക്തമായി ലഭിച്ചത്. റോഡുകളിൽ വെള്ളം പൊങ്ങിയത് ഗതാഗതത്തെ ബാധിച്ചു. കോർപ്പറേഷൻ സർക്കിളിൽ വൻ ഗതാഗതക്കുരുക്കുണ്ടായി. ഇരുചക്രവാഹനങ്ങൾക്ക് റോഡിലൂടെ കടന്നുപോകാൻ പറ്റാത്തവിധം വെള്ളം പൊങ്ങി. നഗരത്തിൽ രണ്ടുദിവസംകൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
കുടിവെള്ളത്തിന് ഹരിതസെസ് ഏർപ്പെടുത്താൻ പദ്ധതിയില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
ബെംഗളൂരു : കർണാടകത്തിൽ കുടിവെള്ള ബില്ലിൽ ഹരിതസെസ് ഏർപ്പെടുത്താൻപോകുന്നെന്ന റിപ്പോർട്ടുകൾ തള്ളി... -
സൈബർ കുറ്റകൃത്യങ്ങളെ നേരിടാൻ ഡി.ജി.പി. തസ്തിക സൃഷ്ടിക്കുന്നു; പോലീസ് തലപ്പത്ത് ഇത്തരമൊരു നിയമനം രാജ്യത്ത് ആദ്യമായി
ബെംഗളൂരു : സൈബർ കേസുകൾ പെരുകുന്നതിന്റെ പശ്ചാത്തലത്തിൽ കേസന്വേഷണത്തിന്റെ മേൽനോട്ടം ഡി.ജി.പി.യുടെ... -
മുലപ്പാൽ വിപണിയിൽ ഇറക്കുന്നത് തടയാൻ നിർദേശം; സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ്
ബെംഗളൂരു : സ്വകാര്യ കമ്പനികൾ മുലപ്പാൽ വിപണിയിൽ ഇറക്കുന്നത് തടയാൻ നിർദേശം...