ബെംഗളൂരു : സംസ്ഥാനത്ത് എച്ച്1എൻ1 പകർച്ചപ്പനി ബാധിതർ 400 കവിഞ്ഞതായി ആരോഗ്യവകുപ്പ്. ബെംഗളൂരു നഗര-ഗ്രാമജില്ലകളിൽ രോഗികളുടെ എണ്ണം 50. പ്രതിരോധ, ബോധവൽക്കരണ പ്രവർത്തനം ഊർജിതമാക്കി അധികൃതർ. ബെംഗളൂരു നഗരജില്ലയിൽ 48, ഗ്രാമജില്ലയിൽ രണ്ട് കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തതെന്ന് ജില്ലാ ഹെൽത്ത് ഓഫിസർ ഡോ. ജി.എ.ശ്രീനിവാസ പറഞ്ഞു.
എച്ച്1എൻ1നു പുറമെ ഡെങ്കി, ചിക്കുൻഗുനിയിയ വൈറസ് ബാധയും വ്യാപകമായുണ്ട്. ബെംഗളൂരു നഗരത്തിൽ തീർഥഹള്ളിയിലാണ് ഏറ്റവുമധികം എച്ച1എൻ1 ബാധിതരെ കണ്ടെത്തിയത്. 28 പേർക്കാണ് ഇവിടെ പനി സ്ഥിരീകരിത്. 2015 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും വലിയ എച്ച്1എൻ1 ബാധയാണ് നിലവിലേത്. പ്രതിരോധ ശേഷി കുറഞ്ഞ ഗർഭിണികളെയും മുതിർന്ന പൗരന്മാരെയുമാണ് ‘ഇൻഫ്ലുവൻസ-എ’ വൈറസ് കൂടുതലായി ബാധിക്കുന്നത്. ശരീര ശുചിത്വത്തിലൂടെ ഈ വൈറസിനെ പ്രതിരോധിക്കാനാകും. പ്രതിരോധത്തിനുള്ള താമിഫ്ലൂ ഗുളിക വിതരണവും ഊർജിതമാക്കിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.