അന്യം നിന്ന് പോകുമോ കടലിലെ കൽപവൃക്ഷം; കടലാഴങ്ങളിലും രക്ഷയില്ലാതെ സ്രാവുകൾ

ബം​ഗളുരു: കയറ്റുമതിക്കായി രഹസ്യമായി സൂക്ഷിച്ചിരുന്ന 1600 കിലോ​ഗ്രാം സ്രാവിന്റെ എല്ല് റവന്യൂ ഇന്റലിജൻസ് വിഭാ​ഗം പിടികൂടി.

ഹോങ്കോങ്ങിലേക്ക് കയറ്റി അയക്കാൻ സൂക്ഷിച്ചിരുന്നതാണ് 1600 കിലോ​ഗ്രാം വരുന്ന സ്രാവിന്റെ എല്ലുകൾ എന്ന് റവന്യൂ വിഭാ​ഗം ഉദ്യോ​ഗസ്ഥർ വെളിപ്പെടുത്തി.

വലിയ കണ്ടെയ്നറുകളായി സൂക്ഷിച്ചിരുന്നവയിൽ നിന്നും കസ്റ്റംസ് വിഭാ​ഗം പരിശോധനക്കായി സാംപിൾ എടുത്തപ്പോഴാണ് രഹസ്യമായി സൂക്ഷിച്ചിരുന്നവ അത്രയും സ്രാവിന്റെ എല്ലുകളാണെന്ന് വ്യക്തമായത്, ഇതിനെ തുടർന്ന് ഫിഷ് ജനറ്റിക് റിസോഴ്സസ് ബ്യൂറോ ഇത് സ്ഥിരീകരിക്കുകയും ചെയ്തു.

  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

കയറ്റുമതി നിരോധനമുള്ളതാണ് സ്രാവിന്റെ എല്ല്, ഇത്രയും ഭീമമായ അളവിൽ സ്രാവിന്റെ എല്ല് ശേഖരിച്ചത് കൊച്ചിയിൽ നിന്നാണെന്നും വ്യക്തമായതായി അധികാരികൾ പറഞ്ഞു.

വിദേശ വിപണിയിൽ ഏറെ ആവശ്യക്കാരുള്ളവയാണ് സ്രാവിന്റെ തൊലി,ചിറക്,മാംസം,എല്ല്, പല്ല് എന്നിവക്കെല്ലാം. കടലിലെ കൽപ്പവൃക്ഷം എന്നാണ് സ്രാവ് അറിയപ്പെടുന്നത്.

  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
[masterslider id="10"]

Related posts