ബെംഗളൂരു എഫ്‌സിയെ ജംഷഡ്പൂര്‍ എഫ്‌സി 2-2നു സമനിലയില്‍ പിടിച്ചുകെട്ടി.

ബെംഗളൂരു: നിലവിലെ റണ്ണറപ്പായ ബെംഗളൂരു എഫ്‌സിയെ ജംഷഡ്പൂര്‍ എഫ്‌സി 2-2നു സമനിലയില്‍ പിടിച്ചുകെട്ടി. അവസാന 10 മിനിറ്റിനിടെ മൂന്നു ഗോളുകളാണ് കണ്ടത് നിഷു കുമാറും (45ാം മിനിറ്റ്) ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രിയുമാണ് (88) ബെംഗളൂരുവിന്റെ സ്‌കോറര്‍മാര്‍. ഗൗരവ് മുകി (81), സെര്‍ജിയോ സിഡോഞ്ഞ (90) എന്നിവര്‍ ജംഷഡ്പൂരിനായി സ്‌കോര്‍ ചെയ്തു.ഒന്നാംപകുതി ഗോള്‍രഹിത സമനിലയിലേക്കു നീങ്ങവെയാണ് നിഷുവിന്റെ സൂപ്പര്‍ ഗോളില്‍ ബെഗളൂരു മുന്നിലെത്തുന്നത്. ഫ്രീകിക്കിനൊടുവില്‍ ബോക്‌സിന് അരികില്‍ വച്ച് ലഭിച്ച പന്ത് വെടിയുണ്ട കണക്കെയുള്ള വോളിയിലൂടെ നിഷു വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.

  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ

ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ സ്‌ട്രൈക്കറുമായ ടിം കാഹിലിന്റെ ഐഎസ്എല്‍ അരങ്ങേറ്റം കൂടിയായിരുന്നു ഈ മല്‍സരം. ജംഷട്പൂരിന്റെ മുന്നേറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത് കാഹിലായിരുന്നു. പക്ഷെ ആദ്യപകുതിയില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ താരത്തിനു സാധിച്ചില്ല. ഒന്നാംപകുതിയില്‍ ഇരുടീമും മികച്ച പ്രകടനമാണ് നടത്തിയത്.

ആദ്യ കളിയില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇരുടീമും തുടക്കം മുതല്‍ അറ്റാക്കങ് ഫുട്‌ബോളാണ് കാഴ്ചവച്ചത്. ഗോള്‍ നേടാന്‍ ഇരുടീമിനും നാലോളം അവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. 81ാം മിനിറ്റില്‍ ഗൗരവിന്റെ ഗോളില്‍ ജംഷഡ്പൂര്‍ ഒപ്പമെത്തിയെങ്കിലും 88ാം മിനിറ്റില്‍ ഛേത്രി വീണ്ടും ബെംഗളൂരുവിന് ലീഡ് നേടിക്കൊടുത്തു. എന്നാല്‍ ജംഷഡ്പൂര്‍ വിട്ടുകൊടുത്തില്ല. ഇഞ്ചുറിടൈമിന്റെ നാലാം മിനിറ്റില്‍ സിഡോഞ്ഞയുടെ ഗോളില്‍ ജംഷഡ്പൂര്‍ ത്രസിപ്പിക്കുന്ന സമനില കൈക്കലാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts