അങ്ങനെ അതും വില്‍പ്പനയ്ക്കെത്തി; വില വെറും 1850 രൂപ!

പ്രാണവായു വില കൊടുത്തു വാങ്ങേണ്ട കാലം വരുമെന്ന പ്രകൃതി സ്‌നേഹികളുടെ മുന്നറിയിപ്പ് സത്യമായി. ന്യൂസിലന്‍റിലാണ് ശുദ്ധവായു വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.

ഒരുകുപ്പി ശുദ്ധവായുവിന് 25 ഡോളറാണ് വില. അതായത് ഇപ്പോ‍ഴത്തെ വിനിമയ നിരക്കനുസരിച്ച്‌ 1850 രൂപയോളം വരും.  കിവിയാന എന്ന കമ്പനി വിപണിയിലെത്തിച്ചിരിക്കുന്ന ശുദ്ധവായു  വാങ്ങാനെത്തുന്നവര്‍ക്ക് ഓഫറുകളും ലഭ്യമാണ്.

  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ

ഓക്ക് ലാന്‍ഡ് രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഉള്‍പ്പടെ കുപ്പിയിലെ ശുദ്ധവായു വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്. ശ്വസിക്കാനുളള മാസ്‌കുകളും ലഭ്യമാണ്.

സോഷ്യല്‍മീഡിയ വ‍ഴി വമ്പിച്ച പ്രചരണമാണ് കുപ്പിയിലാക്കിയ ശുദ്ധവായുവിന് ലഭിക്കുന്നത്.  ലോകമെമ്പാടും ശുദ്ധവായു വിതരണം ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ന്യൂസിലന്‍റിലെ ദക്ഷിണ പര്‍വ്വത മേഖലകളില്‍ നിന്ന് ശേഖരിച്ച ശുദ്ധവായുവാണ് കുപ്പികളിലാക്കി വിതരണം ചെയ്യുന്നതെന്ന് കമ്പനി  അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പണം വാങ്ങിയിട്ടും വീട്ടുജോലിക്കാരിയെ നൽകിയില്ല; നഗരത്തിലെ ഓൺലൈൻ ഏജൻസി പിഴയൊടുക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു - തുമകൂരു റൂട്ടിൽ ഏറ്റവും ദൈർഘ്യമേറിയ എസി ബസ് സർവീസുമായി ബിഎംടിസി
[masterslider id="10"]

Related posts