ഹൈക്കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി;അറിയാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കരുത്;മാധ്യമ വിലക്ക് അനുവദിക്കാനാകില്ല.

കൊച്ചി : ശബരിമലയിലെ നിജസ്ഥിതികൾ അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ നിഷേധിച്ച് മാധ്യമങ്ങൾക്ക് മേൽ വിലക്ക് ഏർപ്പെടുത്തിയ സർക്കാർ നീക്കത്തിനു തിരിച്ചടി. ശബരിമലയിൽ ഒരു മാധ്യമപ്രവർത്തകനെയും തടയരുതെന്നും,അറിയാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. മാധ്യമവിലക്കിനെതിരെ ജനം ടിവി നൽകിയ ഹർജിയിലാണ് ഈ ഉത്തരവ്.

ഇന്നലെ സന്നിധാനത്തുനിന്നും ജനം ടിവി സംഘത്തെ ബലമായി ഒഴിപ്പിച്ചിരുന്നു.മാത്രമല്ല പമ്പയിൽ ത്രിവേണി പാലത്തിനു സമീപം കഴിഞ്ഞ ദിവസം രാത്രിയിൽ മാധ്യമ പ്രവർത്തകരെ പൊലീസ് തടഞ്ഞിരുന്നു. നേരത്തെ ശബരിമലയിൽ മാധ്യമങ്ങളെ തടയില്ലെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ഇത് ലംഘിച്ചതിനെ തുടർന്നാണ് വീണ്ടും കോടതിയെ സമീപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us