ബെംഗളൂരുവിൽ ജീവിക്കുന്നവർ നിർബന്ധമായും മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കേണ്ട ആപ്പുകൾ.

ഇത് സ്മാർട് ഫോണുകളുടെ കാലം, ഇന്ത്യയുടെ സിലിക്കൺ വാലിയായ നഗരത്തിൽ ജീവിക്കുന്ന നമ്മളെല്ലാം സ്മാർട്ട് ആണെന്ന കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ബെംഗളൂരിൽ നിങ്ങളെ സമയനഷ്ടവും ധനനഷ്ടവും കുറച്ച് ആയാസരഹിതമായി ജീവിക്കാൻ സഹായിക്കുന്ന ചില ആപ്പുകളെ കുറിച്ചുള്ള വിവരണമാണ് താഴെ. നിങ്ങളുടെ സാഹചര്യങ്ങൾക്കും താൽപര്യങ്ങൾക്കും അനുസരിച്ച് ആവശ്യമുള്ള ആപ്പുകൾ മാത്രം ഇൻസ്റ്റാൾ ചെയ്യുക. സ്ത്രീകളും പെൺകുട്ടികളും “സുരക്ഷ” പോലുള്ള ആപ്പുകൾ നിർബന്ധമായും സ്മാർട് ഫോണിൽ സൂക്ഷിക്കുക.

1) സുരക്ഷ ആപ്പ്

സ്ത്രീകളുടെ സുരക്ഷ മുൻനിർത്തി ബാംഗ്ലൂർ സിറ്റി പോലീസ് പുറത്തിറക്കിയ ആപ്പ് ആണ് “സുരക്ഷ “. ഏതൊരു അവശ്യ ഘട്ടത്തിലും സിറ്റി പോലീസിന്റെ സഹായം തേടാൻ ഈ ആപ്പ് ഉപയോഗിക്കാം, സ്ത്രീകൾക്ക് മാത്രമല്ല പുരുഷൻ മാർക്കും ഇത് ഉപകാരപ്രദമാണ്, ഒരാൾ അക്രമിക്കപ്പെടുകയോ അല്ലെങ്കിൽ ഒരു സ്ത്രീയെ ആരെങ്കിലും ശല്യപ്പെടുത്തുകയാണെങ്കിൽ ഈ ആപ്പിലുള്ള ചുവന്ന നിറത്തിലുള്ള  SOS ബട്ടണിൽ ഒന്നമർത്തുകയേ വേണ്ടു, 15 സെക്കന്റിനുള്ളിൽ സെൻറർ സെർവറിലേക്ക്  വിവരം പോകുകയും 15 മിനിറ്റിനുള്ളിൽ പോലീസ് സഹായം ലഭ്യമാകുകയും ചെയ്യും. ആപ്പ് തുറക്കാൻ കഴിയാത്തവർ മൊബൈലിന്റെ  പവർ ബട്ടൺ അഞ്ചു പ്രാവശ്യം അമർത്തിയാലും  ഈ സേവനം ലഭിക്കും, തീർന്നില്ല SOS ബട്ടൺ അമർത്തിയ ആൾ സംസാരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണെങ്കിൽ കൂടി കുറഞ്ഞ സമയത്തെ ശബ്ദം റെക്കാർഡ് ചെയ്യുകയും അത് പോലീസിന് ലഭിക്കുകയും ചെയ്യും. ഈ ആപ്പുമായി ബന്ധപ്പെട്ട് ഞങ്ങൾ മുൻപ് പ്രസിദ്ധീകരിച്ച വാർത്തയിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്, അവ താഴെ കൊടുക്കുന്നു.

ഒരപകടവും മുൻകൂട്ടി അറിയിച്ചു കൊണ്ടല്ല വരുന്നത് അതുകൊണ്ടു തന്നെ രാത്രി യാത്ര ചെയ്യുന്നവർ സ്ത്രീകളായാലും പുരുഷൻമാരായാലും സുരക്ഷ ആപ്പ് നിർബന്ധമായും മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കണം.

സുരക്ഷ ആപ്പ് ഇവിടെ ഡൌണ്‍ ലോഡ് ചെയ്യാം

https://bengaluruvartha.in/archives/5557

https://bengaluruvartha.in/archives/5764

https://bengaluruvartha.in/archives/8208

2) ബാംഗ്ലൂർ പോലീസ് – ഇ ലോസ്റ്റ് റിപ്പോർട്ട് ആപ്പ്.

നിങ്ങളുടെ മെബൈലോ ലാപ്പ് ടോപ്പോ മറ്റ് ഇലക്ട്രോണിക് സാധനങ്ങളോ കളവുപോയാൽ  പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ നേരിട്ട് പരാതി നൽകാനുള്ള ആപ്പ് ആണ് ഇ ലോസ്റ്റ് റിപ്പോർട്ട് ആപ്പ്. നിങ്ങളുടെ പോലീസ് സ്‌റ്റേഷൻ പരിധി അറിയുന്നതടക്കം അടക്കം മറ്റ് പല സേവനങ്ങൾക്ക് ഈ ആപ്പ് ഉപയോഗിക്കാം.

ഇ ലോസ്റ്റ്‌ റിപ്പോര്‍ട്ട്‌ അപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം 

 

https://bengaluruvartha.in/archives/5644

3) ബി എം ടി സി ആപ്പ്

ബിഎംടിസി ബസിൽ യാത്ര ചെയ്യുന്നവർക്ക് ,ബസ് റൂട്ട്, സ്റ്റോപ്പുകൾ എന്നിവ അറിയാൻ മാത്രമല്ല ലൈവ് ബസ് റണ്ണിംഗ് സ്റ്റാറ്റസ് അറിയാനും ഈ ആപ്പ് ഉപയോഗപ്പെടുത്താം.

ബി എം ടി സി ആപ്പ് ഇവിടെ ഡൌണ്‍ ലോഡ് ചെയ്യാം 

4) നമ്മ മെട്രോ ആപ്പ്

ബെംഗളൂരു മെട്രോ യെ കുറിച്ച് അറിഞ്ഞിരിക്കേണ്ട എന്തും, സ്റ്റോപ്പുകൾ സമയം ചാർജ് മാത്രമല്ല ബാംഗ്ലൂർ വണ്ണിന്റെ സഹായത്തോടെ മെട്രോ കാർഡ് റീചാർജ് ചെയ്യാനുള്ള സൗകര്യവും ഈ ആപ്പിലുണ്ട്.

നമ്മ മെട്രോ ആപ്പ് ഇവിടെ ഡൌണ്‍ ലോഡ് ചെയ്യാം

https://bengaluruvartha.in/archives/4068

5) ബി ബി എം പി ആപ്പ്

കുറെ ദിവസമായി നഗരത്തിലെവിടെയെങ്കിലും മാലിന്യം നീക്കം ചെയ്യാതെ കിടക്കുന്നതു കണ്ടാൽ, റോഡിൽ ഇപ്പോഴും കുഴികൾ ഉണ്ടോ, കത്താത്ത തെരുവ് വിളക്കുകളുണ്ടോ.ബിബിഎംപിയുടെ ഈ ആപ്പിലൂടെ പരാതി നൽകുക 48 മണിക്കൂറിനുള്ളിൽ നടപടി ഉറപ്പ്.

ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം 

 

https://bengaluruvartha.in/archives/7948

https://bengaluruvartha.in/archives/9737

6) ബെസ്കോം മിത്ര

എല്ലാവരും ബെസ് കോമിന്റെ ( ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലെ കമ്പനി) വൈദ്യുതി ഉപയോഗിക്കുന്നവരാണ്, ഏതൊരു വിധ പരാതി നൽകാനും വൈദ്യുതി ബിൽ അടക്കാനും ഈ ആപ്പ് ഉപയോഗിക്കാം.

https://bengaluruvartha.in/archives/9868

ഇവിടെ ഡൌണ്‍ ലോഡ് ചെയ്യാം 

7) ബാംഗ്ലൂര്‍ ട്രാഫിക്‌ പോലിസ് ആപ്പ്.

നഗരത്തിൽ സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുന്നവർക്ക് വളരെ ഉപകാരപ്രദമായ ആപ്പ് ആണ് ഇത്, കൃത്യമായ ഇടവേളകളിൽ നഗരത്തിലെ ഓരോ സ്ഥലങ്ങളിലെ ട്രാഫിക് ഇൻഫർമേഷൻ പോലീസ് നേരിട്ട് നൽകുന്നു എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത.

ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം

പൊതു ജനങ്ങളുടെ മുന്നിൽ കാണുന്ന ട്രാഫിക് നിയമ ലംഘനം തെളിവ് സഹിതം ബാംഗ്ലൂർ ട്രാഫിക് പോലീസിനെ അറിയിക്കാനുള്ള ആപ്പ് ആണ് പബ്ലിക് ഐ.

പബ്ലിക്‌ ഐ അപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം 

ഉബർ, ഓല, ടൈഗർ തുടങ്ങിയ ടാക്സി ആപ്പുകളെക്കുറിച്ച് കൂടുതൽ എഴുതേണ്ടതില്ല എന്നു കരുതുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us