ഫുട്‌ബോള്‍ ലോകത്ത് ഇതിഹാസ താരമായ യുവന്‍റസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരായ പീഡന പരാതിയില്‍ വീണ്ടും അന്വേഷണം. ലാസ്‌വെഗാസ് പോലീസാണ്സിന്‍റെതാണ് നിര്‍ണ്ണായകമായ ഈ തീരുമാനം.
താരം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് 34 കാരിയായ കാതറിന്‍ മയോര്‍ഗയാണ് രംഗത്തെത്തിയത്. അമേരിക്കന്‍ വംശജയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് വീണ്ടും അന്വേഷിക്കുന്നതെന്ന് പൊലീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
എന്നാല്‍, താന്‍ ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതി വ്യാജമാണെന്നും തന്‍റെ പേരുപയോഗിച്ച് പ്രശസ്തി നേടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്നും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു.
അതേസമയം, പലഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് കാമുകി ജോര്‍ജിന റോഡ്രിഗസ്. റൊണാള്‍ഡോയുടെ മുന്നിലുള്ള തടസ്സങ്ങളെല്ലാം അതിജീവിച്ച് മുന്നേറാനാകുമെന്നും റൊണാള്‍ഡോയെ സ്‌നേഹിക്കുന്നുവെന്നും ജോര്‍ജിന പറഞ്ഞു.
കറുപ്പ് നിറത്തിലുള്ള മിനി സ്‌കര്‍ട്ട് ധരിച്ചുള്ള ചിത്രത്തിനൊപ്പം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ജോര്‍ജിന പിന്തുണയറിയിച്ചത്. റൊണാള്‍ഡോയുടെ ഹോട്ടല്‍ മുറിയില്‍വെച്ചാണ് സംഭവം നടന്നതെന്നാണ് കാതറിന്‍ ആരോപിക്കുന്നത്.
2009ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റയലിലേക്ക് മാറിയ സമയത്താണ് സംഭവം. ലാസ് വെഗാസില്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബലാത്സംഗം ചെയ്‌തെന്നായിരുന്നു കാതറിന്‍റെ ആരോപണം.
പിന്നീട് ഇക്കാര്യം പുറത്തു പറയാതിരിക്കാന്‍ റൊണാള്‍ഡോ തനിക്ക് 375000 ഡോളര്‍ നല്‍കിയതായും യുവതി ആരോപിച്ചിരുന്നു. ഒമ്പതു വര്‍ഷത്തിനുശേഷമാണ് ആ സംഭവത്തെക്കുറിച്ച് പൊതുമധ്യത്തില്‍ മയോര്‍ഗ സംസാരിക്കുന്നത്.
കാതറിന്‍ മയോര്‍ഗയ്ക്ക് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ നടപടികള്‍മൂലമുണ്ടായ പരുക്കുകള്‍ക്കും അതിന്‍റെ പ്രത്യാഘാതങ്ങള്‍ക്കും കോടതിക്കു മുമ്പില്‍ റൊണാള്‍ഡോ ഉത്തരവാദിയാണെന്ന് തെളിയിക്കുകയാണ് ഈ നിയമപോരാട്ടം വഴി ലക്ഷ്യമിടുന്നതെന്ന് റൊണാള്‍ഡോയുടെ അഭിഭാഷകന്‍ ലെസ്‌ലി സ്റ്റൊവാള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.