നാലു മലയാളികളുടെ മരണത്തിനിടയാക്കിയ കാർ വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കും

ബെംഗളൂരു: നാലു മലയാളികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ തകർന്ന കാർ വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കും. കാറിന് എന്തെങ്കിലും തകരാർ ഉണ്ടായിരുന്നോ എന്നു പരിശോധിക്കാനാണിത്. ബുധനാഴ്ച ഔട്ടർ റിങ് റോഡിൽ മാറത്തഹള്ളിക്കു സമീപം കാറും ബിഎംടിസി എസി ബസും കൂട്ടിയിടിച്ച് അമ്മയും മകനും ഉൾപ്പെടെ നാലു മലയാളികളാണ് മരിച്ചത്.

  കർണാടകയിലെ മലയാളി കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്ഡ്

വാഹനമോടിച്ചിരുന്ന ലെവിൻ തൽക്ഷണം മരിച്ചു. ലെവിൻ മദ്യപിച്ചിരുന്നില്ലെന്നു പരിശോധനയിൽ വ്യക്തമായതിനാലാണ് കാറിന്റെ സ്ഥിതി സംബന്ധിച്ച് വിദഗ്ധ പരിശോധന നടത്താൻ ആർടിഒയ്ക്ക് എച്ച്എഎൽ പൊലീസ് നിർദേശം നൽകിയത്. ഇതിന്റെ റിപ്പോർട്ട് ലഭ്യമായാലേ അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ സമ്മതിച്ചില്ല; മാതാപിതാക്കളെ കൊലപ്പെടുത്തിയ ബെംഗളൂരു ടെക്കിക്ക് മാനസിക രോഗമില്ലെന്ന് റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us