സർവകാല റെക്കോർഡിട്ട് ഇന്ധനവില; നാനൂറിലേറെ ട്രക്കുകൾ നിരത്തിയിട്ടു സമരം 7–ാം ദിവസത്തിലേക്ക്

ബെംഗളൂരു: ഇന്ധന വിലവർധനയ്ക്കെതിരെ കർണാടക റിഗ് ഓണേഴ്സ് അസോസിയേഷൻ നടത്തുന്ന പണിമുടക്ക് ആറു ദിവസം പിന്നിട്ടു. കുഴൽക്കിണർ നിർമാണത്തിന് ഉപയോഗിക്കുന്ന നാനൂറിലേറെ ട്രക്കുകൾ നിരത്തിയിട്ടാണ് ഇവർ പണിമുടക്ക് തുടരുന്നത്.

ഇന്ധനവില അടിക്കടി കൂടുന്നതിനാൽ ഡ്രില്ലിങ് മെഷീനുകൾ ഉൾപ്പെടുന്ന ബോർവെൽ ട്രക്ക് പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് അസോസിയേഷൻ അംഗങ്ങൾ പറഞ്ഞു. ട്രക്ക് ഉപയോഗിച്ച് ഒരടി കുഴിക്കാൻ ഒരു ലീറ്റർ ഡീസൽ വേണ്ടിവരും. കഴിഞ്ഞയാഴ്ചത്തെ ഭാരത് ബന്ദിനൊപ്പമാണ് അനിശ്ചിതകാല പ്രതിഷേധം ആരംഭിച്ചത്. ഓരോ ദിവസവും രണ്ടുകോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. അതേസമയം ഇന്ധനവില കുറയ്ക്കാതെ പണിക്കിറങ്ങില്ലെന്നും ഇവർ വ്യക്തമാക്കി.

  സംസ്ഥാനത്ത് ഹിജാബ് നിരോധനം പിൻവലിച്ചു; ക്ലാസ് മുറികളിൽ ആചാരപരമായ വസ്ത്രങ്ങൾ ധരിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവ്

ബെംഗളൂരുവിലെ ഇന്നലത്തെ വില പെട്രോൾ–84.30 രൂപ (36 പൈസ കൂടി) ഡീസൽ–75.91 രൂപ (24 പൈസ). ഒരാഴ്ചയ്ക്കിടെ ബെംഗളൂരുവിൽ പെട്രോളിന് 1.61 രൂപയും ഡീസലിന് 1.44 രൂപയുമാണ് കൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ ടിക്കറ്റ് റാക്കറ്റിൽ അസോസിയേഷൻ അംഗമോ? ബെംഗളൂരു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കരിഞ്ചന്ത ഇടപാട്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us