കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന് വഴിവച്ച കാരണങ്ങളിലേക്ക് വെളിച്ചം വീശി നാസ. നസയുടെ എർത്ത്ഒബ്സർവേറ്ററി വെബ്സൈറ്റില്‍ ജൂലൈ 19 മുതൽ ഓഗസ്റ്റ് 18 വരെയുള്ള കണക്കുകൾ വിലയിരുത്തിയാണ് പുതിയ റിപ്പോര്‍ട്ട് വരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കാലാവസ്ഥാ നിരീക്ഷണ, റിപ്പോർട്ട് തയാറാക്കുന്നവരാണ് നാസയും അനുബന്ധ സ്ഥാപനങ്ങളും.
നാസയുടെ റിപ്പോര്‍ട്ടിലെ പ്രധാന കാര്യങ്ങള്‍ ഇവയാണ്
1) തെക്കുപടിഞ്ഞാറൻ കാലാവസ്ഥയുടെ ഭാഗമായി ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും അറബിക്കടലിൽനിന്നും നീങ്ങിയ ഈർപ്പം കലർന്ന കാറ്റ് പശ്ചിമഘട്ട മലനിരകൾ തടുത്തുനിർത്തിയതാണ് മഴയുടെ തോത് വർധിക്കാനിടയാക്കിയ പ്രധാനപ്പെട്ട ഒരു ഘടകം
2) ടലിൽനിന്നു കരയിലേക്ക് അടിക്കുന്ന തെക്കുപടിഞ്ഞാറൻ കാറ്റിൽ ജലാംശം കൂടുതലാണ്. ഇതു കൂടുതൽ മഴയ്ക്കും കാരണമായി, ഇത് മേഘ വിസ്ഫോടനത്തിനും വഴിവച്ചു
3) ഓഗസ്റ്റിലെ മഴ നൂറ്റാണ്ടിലെ തന്നെ വലിയ പ്രളയമായി മാറി. ഡാമുകളിലെ വെള്ളം ഗണ്യമായി തുറന്നവിട്ടത് പ്രളയത്തിന്റെ വ്യാപ്തി കൂട്ടി.
കേരളം ഫെബ്രുവരിയില്‍
കേരളം പ്രളയദിനത്തില്‍
4) അണക്കെട്ടുകളില്‍ നിന്നും ക്രമാനുഗതമായി വെള്ളം തുറന്നുവിടുന്നതിനു പകരം ശക്തമായ മഴ പെയ്യുന്ന സമയത്തു തന്നെ സർക്കാർ അധികൃതർ 80 ഡാമുകളാണ് തുറന്നവിട്ടത്.
5) മഴ കുറഞ്ഞ സമയത്ത് മെല്ലെ മെല്ലെ വെള്ളം തുറന്നുവിടുന്നതിനു പകരം ഏഷ്യയിലെ വലിയ അണക്കെട്ടുകളിൽ ഒന്നായ ഇടുക്കി അണക്കട്ട് ഉൾപ്പെടെ അണക്കെട്ടുകളും തുറന്നുവിടാൻ അധികൃതർ നിർബന്ധിതരായി. ഇതില്‍ 35 അണക്കെട്ടുകൾ ആദ്യമായാണ് തുറന്നത്. അണക്കെട്ടുകൾ തുറക്കാൻ വളരെ വൈകി. തുടരുന്ന കനത്ത മഴയും ഇതിനോട് കൂടി ചേർന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.