ബെംഗളൂരു∙ പരസ്യമായി പശുക്കളെ കശാപ്പു ചെയ്യുന്നതിനാലാണ് കേരളത്തിൽ പ്രളയമുണ്ടായതെന്ന് വിജയപുരയിൽ നിന്നുള്ള ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നൽ. ഹിന്ദുക്കളുടെ മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നവർ ഇത്തരത്തിലുള്ള പ്രത്യാഘാതം ഏറ്റുവാങ്ങേണ്ടിവരും. കണ്ണൂരിൽ കഴിഞ്ഞ വർഷം പശുവിനെ പൊതു നിരത്തിൽ കശാപ്പ് ചെയ്ത് മാംസവിതരണം നടത്തിയ സംഭവം ചൂണ്ടിക്കാട്ടിയാണ് ബസനഗൗഡ പാട്ടീൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ബിജെപി അധികാരത്തിലേറിയാൽ കർണാടകയിൽ ഗോവധം നിരോധിക്കുമെന്നും എംഎൽഎ പറഞ്ഞു.
താൻ ആഭ്യന്തര മന്ത്രിയായാൽ ബുദ്ധിജീവികളെ വെടിവച്ചുകൊല്ലാൻ ഉത്തരവിടുമെന്ന ബസനഗൗഡയുടെ പ്രസ്താവന വിവാദമായിരുന്നു.
Related posts
-
ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; പാസ്റ്റർ അറസ്റ്റിൽ
ചെന്നൈ: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പാസ്റ്റർ... -
പ്രജ്വല്‍ രേവണ്ണയുടെ വിഷയം വനിത കമീഷൻ അറിഞ്ഞില്ലേയെന്ന് ഡികെ ശിവകുമാർ
ബെംഗളൂരു: ഉഡുപ്പിയിലെ കോളജില്‍ ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ കാമറ വെച്ചു എന്നറിഞ്ഞപ്പോള്‍... -
നടൻ ജയ് രഹസ്യ വിവാഹം കഴിച്ചു!!! വൈറൽ ആയി ചിത്രം
സുബ്രഹ്മണ്യപുരം എന്ന ഒറ്റ ചിത്രത്തിലെ പ്രകടനത്തിലൂടെ ഏറെ ആരാധകരെ നേടിയെടുത്ത തെന്നിന്ത്യൻ...