കാറിന് പിന്നിൽ ടാങ്കർ ലോറിയിടിച്ച് കണ്ണൂർ സ്വദേശികളായ ഒരു  കുടുംബത്തിലെ ആറു പേർക്ക് പരുക്ക്.

മണ്ഡ്യ: കാറിന് പിന്നിൽ ടാങ്കർ ലോറിയിടിച്ച് കണ്ണൂർ സ്വദേശികളായ ഒരു  കുടുംബത്തിലെ ആറു പേർക്ക് പരുക്ക്. കാർ ഓടിച്ചിരുന്ന കണ്ണൂർ പള്ളിക്കുന്ന് സ്വദേശി റിജേഷ് (41), സഹോദരൻ റിബിൻ (38), ഭാര്യ ശ്രീദേവി (30), മകൾ തനിഷ  (ഏഴ്), വർണദ് (17), ഷിനിത്ത് (35) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ പത്തിന് മണ്ഡ്യയിലാണ് അപകടം.

  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

ബെംഗളൂരു കൊത്തന്നൂരിലെ ബന്ധുവീട്ടിലേക്ക് വരുകയായിരുന്ന ഇവരുടെ കാറിന് പിന്നിൽ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ വട്ടം മറിഞ്ഞു. കെഎംസിസി മണ്ഡ്യ യൂണിറ്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ പരുക്കേറ്റവരെ മണ്ഡ്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീദേവിയേയും തനിഷയേയും ബെംഗളൂരു നിംഹാൻസ് ആശുപത്രിയിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം
[masterslider id="10"]

Related posts