ഇസ്ലാമാബാദ്: പാകിസ്ഥാന്‍ അധികാര മാറ്റത്തിലേയ്ക്ക്. പാക്കിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പിന്‍റെ ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു.
ആകെയുള്ള 270 സീറ്റില്‍ 251 സീറ്റുകളുടെ ഫലമാണ് പുറത്തുവന്നത്. ഇതില്‍ 110 സീറ്റുകളോടെ മുന്‍ ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാന്‍റെ തെഹ്‍രിഖ്-ഇ ഇൻസാഫ് ആണ് ഏറ്റവും വലിയ ഒറ്റകക്ഷി.
ഇമ്രാന്‍ ഖാന് വേണ്ടി പാക് സൈന്യത്തിന്‍റെ ഇടപെടല്‍ ഉണ്ടായെന്ന ആരോപണത്തെത്തുടര്‍ന്നാണ് ഔദ്യോഗിക ഫലപ്രഖ്യാപനം വൈകിയത്.
മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി നയിക്കുന്ന പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി 44 സീറ്റിലും മുത്താഹിദ മജ്‌ലിസെ അമല്‍ എട്ടു സീറ്റിലും വിജയിച്ചു. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ സഹോദരന്‍ ഷഹബാസ് ഷരീഫ് നയിക്കുന്ന പാക്കിസ്ഥാന്‍ മുസ്ലിം ലീഗിന് 65 സീറ്റുകള്‍ മാത്രമാണുള്ളത്.
ഒരു പാര്‍ട്ടിയ്ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ത്രിശങ്കു സഭയ്ക്കുള്ള കളമൊരുങ്ങിയിരുക്കുകയാണ്. ഈ സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നിലപാട് നിര്‍ണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍വിലയിരുത്തുന്നത്‍.
അതേസമയം, പാക്കിസ്ഥാന്‍ തെഹ്‍രിഖ്-ഇ ഇൻസാഫിന്‍റെ നേതാവ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തിലാണ്. 272 അംഗ ദേശീയ അസംബ്ലിയില്‍ കേവലഭൂരിപക്ഷത്തിന് 137 സീറ്റുകള്‍ വേണമെന്നിരിക്കെ ഇമ്രാന് ചെറുകക്ഷികളുടെയും സ്വാതന്ത്രരുടേയും പിന്തുണ വേണ്ടിവരും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.