കാസർകോട്: മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനാറുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രധാന പ്രതി തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി സ്നേഹ മെർളിൻ (സ്നേഹ) അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂർ മാത്തിലിലെ ഒളിവുകേന്ദ്രത്തിൽ നിന്നാണ് മേൽപ്പറമ്പ് പോലീസ് സംഘം പ്രതിയെ സാഹസികമായി പിടികൂടിയത്. സ്നേഹയ്ക്കെതിരെ രജിസ്റ്റർ ചെയ്യുന്ന നാലാമത്തെ പോക്സോ കേസാണിത്.
മാത്തിലിലെ ഒരു ബന്ധുവീട്ടിൽ സ്നേഹ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിങ്ങോം പൊലീസിന്റെ സഹായത്തോടെ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി വലയിലായത്. അഞ്ചോളം പോക്സോ കേസുകളിലും മറ്റ് ക്രിമിനൽ കേസുകളിലും ഉൾപ്പെട്ട പ്രതി ഏറെ നാളായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു.
മേൽപ്പറമ്പിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ വെച്ചുണ്ടായ പരിചയമാണ് കേസിന് വഴിവെച്ചത്. ജയിലിൽ നിന്നിറങ്ങിയ ശേഷം സ്നേഹ ഒരു വർഷത്തോളം ഈ പെൺകുട്ടിയുടെ വീട്ടിൽ ഒപ്പം താമസിച്ചുപോരുകയായിരുന്നു. ഈ കാലയളവിലാണ് 16-കാരിയെ ഇവർ ക്രൂരമായി പീഡനത്തിന് ഇരയാക്കിയത്. ഭയം കാരണം പെൺകുട്ടി വിവരങ്ങൾ പുറത്തുപറഞ്ഞിരുന്നില്ലെങ്കിലും പിന്നീട് സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് ക്രൂരതയുടെ കഥ പുറത്തറിയുന്നത്.
പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കഴിഞ്ഞ ജൂൺ 13-നാണ് മേൽപ്പറമ്പ് പോലീസ് സ്നേഹയ്ക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്ത വിവരമറിഞ്ഞതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ മാത്രം സ്നേഹയ്ക്കെതിരെ നിലവിൽ മൂന്ന് പോക്സോ കേസുകൾ നിലവിലുണ്ട്. കൂടാതെ, തളിപ്പറമ്പിലെ സി.പി.ഐ നേതാവ് കോമത്ത് മുരളീധരനെ ആക്രമിച്ച കേസിലും ഇവർ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]