റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ ‘പെറുക്കിയെടുക്കാൻ’ പാഞ്ഞ് ജനങ്ങൾ

ബംഗളുരു: ജില്ലയിലെ ദൊഡ്ഡാപൂർ ഗ്രാമത്തിന് സമീപം ചീരനഹള്ളി ഹല്ലയിൽ അർധരാത്രി ബിയർ ലോറി മറിഞ്ഞ് വൻ നാശനഷ്ടം. ഹാസനിലെ വുഡ് പിക്കർ ഡിസ്റ്റിലറിയിൽ നിന്ന് കൊപ്പലിലേക്ക് 1100-ഓളം കെയ്‌സ് ബിയറുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

മഴ പെയ്തിരുന്നതിനാൽ കാഴ്ച മങ്ങിയതും ലോറിയുടെ പിൻഭാഗത്തെ ടയർ പൊട്ടിയതുമാണ് അപകടത്തിന് കാരണമായത്. നിയന്ത്രണംവിട്ട വാഹനം റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറുഭാഗത്തേക്ക് മറിയുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ പവർ കൂൾ, സണ്ണി ബീച്ചസ്, ലെജൻഡ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ബിയർ കുപ്പികൾ റോഡിൽ ചിതറി തെറിച്ച് ഉടഞ്ഞു. 17 മുതൽ 20 ലക്ഷം രൂപ വരെയുള്ള നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൂട്ടൽ.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

അപകടവിവരമറിഞ്ഞ് പ്രദേശവാസികളിൽ ചിലർ റോഡിൽ ചിതറിക്കിടന്ന ബിയർ കുപ്പികൾ കൈക്കലാക്കാൻ എത്തിയെങ്കിലും, ഉടൻ തന്നെ പോലീസും കമ്പനി ജീവനക്കാരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. വൻ അപകടമായിരുന്നിട്ടും നിസ്സാര പരിക്കുകളോടെ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ജീവൻ തിരിച്ചുകിട്ടിയതാണ് ഏറ്റവും വലിയ കാര്യമെന്നും വാഹനം നഷ്ടപ്പെട്ടാലും ജീവനാണ് വിലയെന്നും ലോറി ഉടമ പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
[masterslider id="10"]

Related posts