കര കവിഞ്ഞൊഴുകുന്ന കാവേരി ..!വൃന്ദാവന്‍ ഗാര്‍ഡന്‍ പരിസരത്ത് ടൂറിസ്റ്റുകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം ….

മൈസൂരു : കനത്ത മഴയില്‍ കാവേരി നിറഞ്ഞു കവിഞ്ഞതോടെ വിനോദ സഞ്ചാരികള്‍ക്ക് അധികൃതര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി …മാണ്ട്യ ജില്ലയിലെ വൃന്ദാവന്‍ ഗാര്‍ഡനും, പക്ഷി സങ്കേതവും ജന സുരക്ഷയെ കരുതി അടച്ചിരിക്കുകയാണ് … കെ ആര്‍ എസ് ഡാമിന്റെ ഷട്ടര്‍ തുറന്നതോടെ ഞായറാഴ്ച രാവിലെ മുതല്‍ വൈകിട്ട് ഏഴു മണി വരെ ധാരാളം വിനോദ സഞ്ചാരികള്‍ ആയിരുന്നു ഡാമിന്റെ താഴെ നയന മനോഹരമായ ഈ ദൃശ്യത്തിനു സാക്ഷ്യം വഹിക്കാന്‍ എത്തിച്ചേര്‍ന്നത് ..എന്നാല്‍ ജല നിരപ്പ് ഉയര്‍ന്നത് അതെ സമയം അപകട സാധ്യത ഉയര്‍ത്തുമെന്ന മുന്നറിയിപ്പ് ആണ് അധികൃതര്‍ നല്‍കിയത് ..കാവേരിയുടെ പോഷക നദിയായ പശ്ചിമ വഹിനിയില്‍ സ്ഥിതി ചെയ്യുന്ന രംഗ ത്തിട്ട് പക്ഷി സങ്കേതത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ബോട്ടിംഗ് അടക്കം നിര്‍ത്തി വെച്ചു …
 
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഘവ് ഛദ്ദ ബിജെപിയിലേക്ക് പോയതോടെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് 10 ലക്ഷത്തോളം പേർ, പോയവരിൽ കൂടുതലും ജെന്‍സികൾ
  അപകടവും ശസ്ത്രക്രിയയും തളർത്തിയില്ല; സ്‌ട്രെച്ചറിൽ കിടന്ന് പരീക്ഷയെഴുതിയ കുസുമയ്ക്ക് ഉജ്ജ്വല വിജയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനിതാ അഭിഭാഷകയുടെ വീടിന് നേരെ വെടിവെപ്പ്; മകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
[masterslider id="10"]

Related posts

Click Here to Follow Us