പുകവലി നിർത്താൻ നോക്കിയവർ ചെന്നുപെട്ടത് വലിയ കെണിയിൽ; ബെംഗളൂരുവിൽ കാൻസർ രോഗബാധയേറുന്നതായി മെഡിക്കൽ മുന്നറിയിപ്പ്

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ അടുത്തിടെയായി കാൻസർ കേസുകൾ ആശങ്കാജനകമായ രീതിയിൽ വർദ്ധിച്ചുവരുന്നതായി പ്രമുഖ ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഭൂരിഭാഗം കാൻസർ കേസുകൾക്കും പിന്നിൽ പുകയിലയുടെ അമിത ഉപഭോഗമാണെന്നാണ് കണ്ടെത്തൽ. പുകവലിയും പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവും ശ്വാസകോശ അർബുദത്തിന് മാത്രമല്ല, ആമാശയം, കരൾ, വൃക്ക, പാൻക്രിയാസ്, രക്തം എന്നിവയുൾപ്പെടെ ശരീരത്തിന്റെ വിവിധ അവയവങ്ങളെ ബാധിക്കുന്ന ഗുരുതരമായ ക്യാൻസറുകൾക്കും കാരണമാകുന്നുണ്ടെന്ന് ബെംഗളൂരുവിലെ മുതിർന്ന ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചു.

ഇന്ത്യൻ പുരുഷന്മാരിൽ 62 ശതമാനം കാൻസറുകൾക്കും സ്ത്രീകളിൽ 33.2 ശതമാനം കാൻസറുകൾക്കും കാരണം പുകയില ഉപയോഗമാണെന്ന് കിഡ്‌വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒങ്കോളജി (KMIO) ഡയറക്ടർ ഡോ. നവീൻ ടി വ്യക്തമാക്കുന്നു. കർണാടക സംസ്ഥാനത്ത് മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കാൻസർ കേസുകളിൽ 40.4 ശതമാനവും പുകയിലയുമായി നേരിട്ട് ബന്ധപ്പെട്ടതാണ്. കിഡ്‌വായ് ആശുപത്രിയിൽ എത്തുന്ന രോഗികളിൽ പകുതിയിലധികം പേരുടെയും (50.3%) കാൻസറിന് കാരണം പുകയിലയുടെ ഉപയോഗമാണെന്ന ഞെട്ടിക്കുന്ന സ്ഥിതിവിവരക്കണക്കുകളും അദ്ദേഹം പങ്കുവെച്ചു.

  ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ അറിയാൻ വായിക്കു

മുൻകാലങ്ങളിൽ പുകയിലയുമായി ബന്ധപ്പെട്ട അർബുദങ്ങൾ സാധാരണയായി 15 മുതൽ 20 വർഷം വരെയുള്ള തുടർച്ചയായ ഉപയോഗത്തിന് ശേഷം 54 വയസ്സിന് മുകളിലുള്ളവരിലായിരുന്നു കണ്ടിരുന്നത്. എന്നാൽ ഇക്കാലത്ത് കൗമാരപ്രായത്തിൽ തന്നെ പെൺകുട്ടികളും ആൺകുട്ടികളും പുകയിലയ്ക്ക് അടിമകളാകുന്നതിനാൽ, 20-നും 30-നും ഇടയിൽ പ്രായമുള്ള യുവാക്കളിലും കാൻസർ കേസുകൾ വ്യാപകമായി കണ്ടെത്തുന്നുണ്ട്. ഇത് യുവതലമുറയിലെ അപകടസാധ്യത ക്രമാതീതമായി വർദ്ധിപ്പിക്കുന്നു.

  കർണാടക എസ്എസ്എൽസി; 94.1% ശതമാനം റെക്കോർഡ് വിജയം

സിഗരറ്റ് ആസക്തിയിൽ നിന്ന് മുക്തി നേടാനെന്ന വ്യാജേന പലരും ഇന്ന് ‘വാപ്പിംഗ്’ അല്ലെങ്കിൽ ‘ഇ-സിഗരറ്റുകൾ’ ഉപയോഗിക്കുന്നതിലേക്ക് തിരിയുന്നുണ്ട്. എന്നാൽ ഇത് സാധാരണ സിഗരറ്റുകളേക്കാൾ കൂടുതൽ അപകടകരമാണെന്ന് മണിപ്പാൽ ആശുപത്രിയിലെ സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. മാധവി നായർ ചൂണ്ടിക്കാണിക്കുന്നു. ഇ-സിഗരറ്റുകൾ സുരക്ഷിതമാണെന്ന തെറ്റായ ധാരണയാണ് യുവാക്കൾക്കുള്ളത്. എന്നാൽ ഇവ ശരീരത്തിലേക്ക് അമിത അളവിൽ നിക്കോട്ടിൻ എത്തിക്കുകയും ആസക്തി ഇരട്ടിയാക്കുകയും ചെയ്യുന്നു. ഇത് കാൻസറിന് പുറമെ മാരകമായ ശ്വാസകോശ രോഗമായ ‘ഇവാലി’ (EVALI) ബാധിക്കുന്നതിനും കാരണമാകുന്നുണ്ടെന്ന് ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃശൂർ വെടിക്കെട്ട് പുരയിൽ സ്ഫോടനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us