ന്യൂഡൽഹി: വിദ്യാർഥികളുടെ ഉൾവസ്ത്രത്തിന്റെ നിറവും പാവടയുടെ ഇറക്കവും നിശ്ചയിച്ചു മാർഗനിർദേശം പുറപ്പെടുവിച്ച സ്കൂളിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പുണെയിലെ മായീർ എംഐടി സ്കൂളിലാണു സംഭവം. വസ്ത്രത്തിന്റെ നിറത്തിനുപുറമെ ശുചിമുറി ഉപയോഗത്തിനു നിശ്ചിത സമയവും നിശ്ചയിച്ചിട്ടുണ്ട്.
വെള്ളനിറത്തിലോ ചർമത്തിന്റെ നിറത്തിലോ മാത്രമുള്ള ഉൾവസ്ത്രങ്ങൾ ഉപയോഗിക്കാനാണു നിർദേശം. ഇവ കുട്ടികളുടെ സ്കൂൾ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു താഴെ ഒപ്പിട്ടു നൽകാൻ മാതാപിതാക്കളോടു നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇവ പാലിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്നും അധികൃതർ നിലപാടെടുക്കുന്നു.
എന്നാൽ ഇതിനെതിരെ മാതാപിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. എന്നിട്ടും ഉത്തരവു പിൻവലിക്കാൻ അധികൃതർ തയാറായിട്ടില്ല. മുൻപുണ്ടായ ചില അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും അല്ലാതെ മറ്റൊരു അജൻഡയുമില്ലെന്നും അധികൃതർ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.