മലാലയുടെ കഥ: ‘ഗുൽ മകായ്’യുടെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റര്‍ പുറത്ത്

പാകിസ്താനിലെ കുട്ടികളുടെ അവകാശത്തിനായി പോരാടിയ മലാല യൂസഫ് സായിയുടെ ജീവിതം പ്രമേയമാക്കിയുള്ള ബോളിവുഡ് ചിത്രം ‘ഗുൽ മകായ്’ യുടെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റര്‍ പുറത്ത്.

പാകിസ്താനിലെ സ്വാത് താഴ്വരകളിലൂടെ മലാല നടത്തിയ ചരിത്ര സഞ്ചാരത്തിന്‍റെ ദിനങ്ങളാണ് ‘ഗുൽ മകായ്’ എന്ന ചിത്രത്തിന്‍റെ പ്രമേയം. അംജദ് ഖാന്‍ സംവിധാനം ചെയ്ത ചിത്രം ഭുജ്, മുംബൈ എന്നിവിടങ്ങളിലായാണ്  ചിത്രീകരിച്ചത്. റീം ഷെയ്ഖ്, ദിവ്യ ദത്ത, മുകേഷ് ഋഷി, അഭിമന്യൂ സിങ്, അജാസ് ഖാൻ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം

താലിബാന്‍റെ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട മലാല, കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി 2012ൽ നൊബേൽ സമ്മാനത്തിന് അര്‍ഹയായി. മലാലയുടെ ജീവിതകഥ വിവരിക്കുന്ന ‘ഐ ആം മലാല’ എന്ന പുസ്തകം മികച്ച രീതിയിൽ വിൽപന നടത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "കാന്താര ടീമിൽ 'വിള്ളൽ'? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!"
[masterslider id="10"]

Related posts

Click Here to Follow Us