കാണാതായ ഏഴു വയസ്സുകാരനെ മിനിറ്റുകൾക്കുള്ളിൽ കണ്ടെത്തി ബെംഗളൂരു പോലീസ്; മാതാപിതാക്കൾക്ക് ആശ്വാസം

ബെംഗളൂരു : വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ കാണാതായ ഏഴു വയസ്സുകാരനെ മിനിറ്റുകൾക്കുള്ളിൽ കണ്ടെത്തി മാതാപിതാക്കൾക്ക് കൈമാറി ബംഗളൂരു പോലീസ്. ഏപ്രിൽ 14-ന് വൈകീട്ടാണ് ഹുളിമാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ സിനിമാക്കഥയെ വെല്ലുന്ന രീതിയിലുള്ള രക്ഷാപ്രവർത്തനം നടന്നത്.

വൈകീട്ട് 5.19-ഓടെയാണ് കുട്ടി വീട്ടിലില്ലെന്ന വിവരം മാതാപിതാക്കൾ 112 എന്ന എമർജൻസി നമ്പറിൽ വിളിച്ച് അറിയിച്ചത്. ഉടൻ തന്നെ കൺട്രോൾ റൂമിൽ നിന്ന് വിവരം ഹുളിമാവ് സ്റ്റേഷനിലെ ഹൊയ്സാല-204 പെട്രോളിംഗ് വാഹനത്തിന് കൈമാറി. എ.എസ്.ഐ രാമകൃഷ്ണ, ഹെഡ് കോൺസ്റ്റബിൾ ഗോവിന്ദ എന്നിവർ സന്ദേശം ലഭിച്ച് വെറും 12 മിനിറ്റിനുള്ളിൽ കുട്ടിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു.

  ഗാന്ധി ബസാർ: അശാസ്ത്രീയ ഓട നിർമ്മാണം കാൽനടയാത്രക്കാർക്ക് കെണിയാകുന്നു; പരാതിയുമായി നാട്ടുകാർ

തുടർന്ന് പരിസരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് പോലീസ് ഊർജ്ജിതമായ തിരച്ചിൽ ആരംഭിച്ചു. വീട്ടിൽ നിന്നും ഏകദേശം നാല് കിലോമീറ്റർ അകലെയുള്ള സ്ഥലത്തുനിന്നാണ് കുട്ടിയെ പോലീസ് കണ്ടെത്തിയത്. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം പോലീസ് സംഘം മാതാപിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കുട്ടിയെ കൈമാറി. കുട്ടികളെ തനിച്ച് വിടരുതെന്നും ജാഗ്രത പാലിക്കണമെന്നും കുടുംബത്തിന് പോലീസ് നിർദ്ദേശം നൽകി. പോലീസിന്റെ സമയോചിതമായ ഇടപെടലിന് വലിയ രീതിയിലുള്ള പ്രശംസയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ ബില്ല്; ബില്ലുകളിന്മേൽ 18 മണിക്കൂർ ചർച്ച; വോട്ടെടുപ്പ് നാളെ വൈകീട്ട് നാലിന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചൂട് കൂടിയതോടെ ബെംഗളൂരുവിൽ പൂൾ പാർട്ടികൾ സജീവം!
[masterslider id="10"]

Related posts

Click Here to Follow Us