കൊച്ചി: മലയാളികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ കൊല്ലം സുധിയുടെ വിയോഗത്തിന് പിന്നാലെ, തന്റെ ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ വെളിപ്പെടുത്തി മകൻ കിച്ചു സുധി. സുധിയുടെ ആദ്യ വിവാഹം മുതലുള്ള കാര്യങ്ങളും അച്ഛന്റെ മരണദിവസത്തെ നടുക്കുന്ന ഓർമ്മകളും കിച്ചു പങ്കുവെച്ചു. അച്ഛന്റെ മരണശേഷം താൻ അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ചും അവഗണനകളെക്കുറിച്ചും കിച്ചു മനസ്സ് തുറന്നു.
ബാല്യവും രണ്ടാം വിവാഹവും
അമ്മ ഉപേക്ഷിച്ചു പോയപ്പോൾ മൂന്ന് വയസ്സുകാരനായ തന്നെയും കൊണ്ട് കൊല്ലത്തെ വീട്ടിലെത്തിയ അച്ഛനെക്കുറിച്ചാണ് കിച്ചുവിന്റെ ആദ്യ ഓർമ്മകൾ. പിന്നീട് അച്ഛൻ വീണ എന്ന സ്ത്രീയെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം സന്തോഷകരമായിരുന്നില്ല.
ഇപ്പോ കാണുന്ന അമ്മയില്ലേ? രേണു സുധി. ആ അമ്മയെ ആദ്യമായി കാണുന്നത് ഒരു വീഡിയോ കോളിലാണ്. ആ സമയത്ത് അമ്മയുമായി നല്ല കമ്പനിയായി. പിന്നീട് സുധി രേണുവിനെ വിവാഹം കഴിച്ചതോടെയാണ് ജീവിതത്തിൽ മാറ്റങ്ങൾ വന്നത്. തുടക്കത്തിൽ രേണു അമ്മയുമായി നല്ല ബന്ധമായിരുന്നെങ്കിലും കോട്ടയത്തേക്ക് താമസം മാറിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞുവെന്ന് കിച്ചു പറയുന്നു.
ആദ്യം അച്ഛനും രേണു അമ്മയും ഞാനും കൊല്ലത്തായിരുന്നു. അവിടെ ചില വഴക്കുണ്ടായപ്പോൾ കോട്ടയത്തേക്ക് പോയി. ആദ്യം ഭയങ്കര ഫ്രീഡം ആയിരുന്നു. പതിയെപ്പതിയെ എല്ലാവരുടെയും സ്വഭാവത്തിൽ എന്തൊക്കെയോ മാറ്റം വന്നു. ഞാൻ ഒരു കംപ്യൂട്ടർ വാങ്ങി അതിൽ ഗെയിം കളിച്ച് ഒരു റൂമിനകത്ത് ഇരിക്കും. അച്ഛൻ മാത്രം എന്റെ റൂമിൽ കയറിവരും. ഭക്ഷണം തരും. ഇടക്ക് റിതപ്പൻ വരും.
മുറിക്കുള്ളിൽ തളച്ചിടപ്പെട്ട ജീവിതം
കോട്ടയത്തെ ജീവിതം തന്നെ ഒറ്റപ്പെടുത്തിയെന്ന് കിച്ചു വെളിപ്പെടുത്തി. “മൂന്ന് വർഷത്തോളം ഒരു മുറിക്കുള്ളിൽ കംപ്യൂട്ടർ ഗെയിമുകളുമായി ഞാൻ ഒതുങ്ങിക്കൂടി. അച്ഛൻ വന്ന് ഭക്ഷണം തന്നുപോകും എന്നല്ലാതെ മറ്റാരുമായും ബന്ധമില്ലായിരുന്നു.
രേണു അമ്മയുടെ അച്ഛൻ, അമ്മ, ചേച്ചി, അളിയൻ അവരുടെ മക്കൾ ഇവരുടെയൊക്കെ ചെലവ് നോക്കിയിരുന്നത് അച്ഛനായിരുന്നു. ആരോടും ‘നോ’ പറയാൻ അറിയാത്ത സ്വഭാവമായിരുന്നു അച്ഛന്റേത്,” കിച്ചു പറഞ്ഞു. അച്ഛനല്ലാതെ മറ്റാരും എന്നോട് മിണ്ടാറില്ലായിരുന്നു.
കമ്പ്യൂട്ടർ വിറ്റുകഴിഞ്ഞ് ഞാനൊരു വണ്ടിയെടുത്തു. പിന്നെ കൂട്ടുകാരെയൊക്കെ കാണാൻ പോയിത്തുടങ്ങി. ഇടക്ക് ചില ദുശീലങ്ങളൊക്കെ തുടങ്ങി. ഒന്നിനും അടിമപ്പെട്ടിട്ടൊന്നുമില്ല. അത് ഞാൻ മാറ്റിയെടുത്തു. പക്ഷേ, അതുവെച്ചാണ് പലരും എന്നെ ഇപ്പോഴും കാണുന്നത്.
ഇടക്ക് ഷൂട്ടിങ്ങിന് ഞാനും അച്ഛനും ഒരുമിച്ച് പോകുമായിരുന്നു. അപ്പോഴാണ് ഞങ്ങൾ സംസാരിച്ചിരുന്നത്. അമ്മയ്ക്ക് അതും പ്രശ്നമായിരുന്നു. എന്തോ ആർക്കും എന്നെ ഇഷ്ടമല്ലായിരുന്നു. എന്തൊക്കെ വിഷമങ്ങളുണ്ടായാലും എനിക്ക് വിളിക്കാൻ അച്ഛൻ എന്നൊരാൾ ഉണ്ടായിരുന്നു.
ഷൂട്ടിംഗിന് അച്ഛനോടൊപ്പം പോകുന്നത് പോലും വീട്ടിൽ പ്രശ്നങ്ങൾക്ക് കാരണമായിരുന്നതായും കിച്ചു ആരോപിക്കുന്നു. എന്തോ ആർക്കും എന്നെ ഇഷ്ടമല്ലായിരുന്നു. അങ്ങനെ ശരിക്കും വട്ടായിപ്പോയി. പക്ഷേ അപ്പോഴും എന്റെ വിഷമങ്ങൾ പറയാൻ അപ്പോഴും അച്ഛനെന്ന ഒരാളുണ്ടായിരുന്നു. എന്തൊക്കെ ചെയ്താലും അച്ഛനെ വിളിക്കാം എന്ന ധൈര്യം എനിക്കുണ്ടായിരുന്നു.
ആ കറുത്ത ദിനം
അച്ഛൻ അപകടത്തിൽപ്പെട്ട ദിവസം വിശ്വസിക്കാനായില്ലെന്ന് കിച്ചു പറയുന്നു. “ഫോൺ ഓഫ് ആയപ്പോൾ എന്തോ അപകടം മണത്തു. അനൂപേട്ടൻ (അനൂപ് പന്തളം) വിളിച്ച് ‘രക്ഷിക്കാൻ പറ്റിയില്ലെടാ’ എന്ന് പറഞ്ഞപ്പോൾ തകർന്നുപോയി. എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയവർ വഴിമധ്യേ ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. എനിക്ക് ഒരു തുള്ളി തുപ്പൽ പോലും ഇറക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു അന്ന്,” കിച്ചു വേദനയോടെ ഓർക്കുന്നു.
മരണാനന്തര ചടങ്ങുകളും സാമ്പത്തികവും
അച്ഛന്റെ മരണശേഷം ചടങ്ങുകളുടെ ബില്ല് നൽകി തന്നെ ബുദ്ധിമുട്ടിച്ച കാര്യവും കിച്ചു മറച്ചുവെച്ചില്ല. “ഒരു ലക്ഷത്തി എൺപതിനായിരം രൂപയുടെ ബില്ല് തന്നിട്ട് ചാനലുകാരിൽ നിന്ന് വാങ്ങി നൽകാൻ പറഞ്ഞു. ഒടുവിൽ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് അത് പരിഹരിച്ചത്.
” അച്ഛന്റെ വിയോഗത്തിന് ശേഷം ലഹരിക്ക് അടിമപ്പെട്ട ഒരു കാലമുണ്ടായിരുന്നെന്നും എന്നാൽ കൊല്ലത്തെ വല്യമ്മയുടെ അടുത്തേക്ക് മടങ്ങിയതോടെ ജീവിതം തിരിച്ചുപിടിച്ചെന്നും കിച്ചു പറഞ്ഞു.
“ജീവിതത്തിൽ നടന്ന കാര്യങ്ങളുടെ 20 ശതമാനം മാത്രമാണ് ഇപ്പോൾ പറയുന്നത്. എന്നെ തെറ്റായ രീതിയിൽ കാണുന്നവർക്ക് സത്യം മനസ്സിലാക്കിക്കൊടുക്കാനാണ് ഈ തുറന്നുപറച്ചിൽ,” കിച്ചു സുധി വ്യക്തമാക്കി. നിലവിൽ കൊല്ലത്ത് സുഹൃത്തുക്കൾക്കൊപ്പം സമാധാനപരമായ ജീവിതം നയിക്കുകയാണ് താനെന്നും കിച്ചു കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]