രക്ഷാപ്രവർത്തകർക്കും രക്ഷയില്ലാതെ പോയ നിമിഷങ്ങൾ; മെഡിക്കൽ കോളേജ് കത്തിയെരിയുമ്പോൾ സംഭവിച്ചത്!!!

ഭുവനേശ്വർ: ഒഡീഷയിലെ കട്ടക്കിൽ മെഡിക്കൽ കോളേജിലുണ്ടായ തീ പിടുത്തത്തിൽ 10 രോഗികൾക്ക് ദാരുണാന്ത്യം. കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളേജിലാണ് സംഭവം. ട്രോമ കെയർ ഐസിയുവിലാണ് തീ പടർന്നത്. തിങ്കളാഴ്ച പുലർച്ചെ 2:30 നും 3 നും ഇടയിലാണ് തീപിടുത്തമുണ്ടായത്. ഗുരുതരാവസ്ഥയിലുള്ള രോഗികൾ ചികിത്സയിൽ കഴിയുന്നയിടമാണ് ട്രോമ കെയർ ഐസിയു.

രക്ഷാ പ്രവർത്തനത്തിനിടയിൽ 11 ആശുപത്രി ജീവനക്കാർക്കും പൊള്ളലേറ്റു. ഒന്നിലധികം ഫയർ എഞ്ചിനുകൾ സ്ഥലത്തുണ്ട്. രക്ഷാ പ്രവർത്തനം തുടരുകയാണ്. രോഗികളെ രക്ഷിക്കുന്നതിനിടെയാണ് ജീവനക്കാർക്ക് പരിക്കേറ്റതെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു. ഒഡീഷയിലെ പ്രധാന സർക്കാർ ആശുപത്രിയാണ് എസ്‌സി‌ബി ആശുപത്രി.

  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!

സംഭവത്തിന് തൊട്ടുപിന്നാലെ, ഒഡീഷ മുഖ്യമന്ത്രി ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗിനൊപ്പം ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്തു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മറ്റ് രോഗികളെയും അവർ സന്ദർശിച്ചു. അതേസമയം അപകടത്തിൽ ജീവൻ നഷ്ടമായവർക്ക് 25 ലക്ഷം രൂപ സർക്കാർ പ്രഖ്യാപിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
[masterslider id="10"]

Related posts