തടിയിന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള തടവുകാര്‍ ജയിലില്‍ നടത്തിയ ഭീകരാക്രമണ ഗൂഢാലോചന; ഡോക്ടര്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് കൂടി കുറ്റപത്രം

ബെംഗളൂരു: തടിയിന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള തടവുകാര്‍ ജയിലില്‍ ഭീകരക്രമണ ഗൂഢാലോചന നടത്തിയെന്ന കേസില്‍ 3 പേര്‍ക്കെതിരെ കൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റപത്രം നല്‍കി.

പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ എത്തിച്ച സൈക്യാട്രിസ്റ്റ് ഡോ. നാഗരാജ്, എഎസ്‌ഐ
ചാന്‍ പാഷ, ഒളിവിലുള്ള പ്രതി ജുനൈദ് അഹമ്മദിന്റെ മാതാവ് അനീസ് ഫാത്തിമ എന്നിവര്‍ ജൂലൈയിലാണ് അറസ്റ്റിലായത്. 9 പേര്‍ക്കെതിരെ നേരത്തേ കുറ്റപത്രം നല്‍കിയിരുന്നു.

  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു

ജീവപര്യന്തം തടവിലുള്ള തടിയന്റവിട നസീറിന് ജയിലില്‍ സാമ്പത്തിക സഹായം നല്‍കിയത് അനീസ് ഫാത്തിമയാണെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികള്‍ തമ്മിലുള്ള ആശയവിനിമയത്തിനും വഴിയൊരുക്കി.

ജയിലില്‍ നിന്ന് കോടതിയിലേക്കു കൊണ്ടുപോകുന്നതിനിടെ നസീറിനെ രക്ഷപ്പെടാന്‍ സഹായിച്ചെന്നാണ് എഎസ്‌ഐ ചാന്‍ പാഷയുടെ പേരിലുള്ള കുറ്റം. 2023ലാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്.
പ്രതികളില്‍ നിന്ന് ആയുധങ്ങളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.

  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
[masterslider id="10"]

Related posts