വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കി; പ്രതിരോധ വിവരങ്ങള്‍ കൈമാറാന്‍ തദ്ദേശീയ ഡിജിറ്റല്‍ സംവിധാനത്തിന് ധാരണാപത്രം

ചെന്നൈ: പ്രതിരോധ ആവശ്യത്തിനുള്ള ഹെലികോപ്റ്റര്‍, യുദ്ധവിമാനം എന്നിവയുമായി ബന്ധപ്പെട്ടു തദ്ദേശീയ ഡിജിറ്റല്‍ ആശയ വിനിമയ സംവിധാനം വികസിപ്പിക്കുന്നതിനു വ്യോമസേനയുടെ സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും (എസ്ഡിഐ) ഐഐടി മദ്രാസും ധാരണാപത്രം ഒപ്പിട്ടു.

സുരക്ഷിത ഡേറ്റ കൈമാറ്റം ഉറപ്പാക്കുന്നതിനുള്ള ആധുനിക നെറ്റ് വര്‍ക്കിങ്, എന്‍ ക്രിപ്ഷന്‍ സാങ്കേതികവിദ്യകളാണ് ഇരു സ്ഥാപനങ്ങളും ചേര്‍ന്ന് വികസിപ്പിക്കുന്നത്.

  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?

സൈബര്‍, ഇലക്ട്രോണിക് ഭീഷണികള്‍ തടയാനും വ്യോമ സംവിധാനത്തിന്റെ പ്രവര്‍ത്തന ക്ഷമത മെച്ചപ്പെടുത്താനും ഇതു സഹായിക്കുമെന്ന് വ്യോമസേനാ, ഐഐടി അധികൃതര്‍ പറഞ്ഞു.

പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള ആശയവിനിമയ സംവിധാനം ഒരുക്കുന്നതിന് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കി സ്വയംപര്യാപ്തത കൈവരിക്കുകയാണു ലക്ഷ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts