ബെലന്തുര്‍ തടാകം ”നുരഞ്ഞു പൊന്തുന്നു ”….വീശിയടിക്കുന്ന കാറ്റില്‍ സോപ്പ് പതയ്ക്ക് സമാനമായി റോഡിലേക്കും പടരുന്നത് മൂലം ഗതാഗത തടസ്സവും ..! വ്യക്തമായ ഉത്തരമില്ലാതെ അധികൃതരും കുഴങ്ങുകയാണ് …!

ബെംഗലൂരു : നഗരത്തിലെ ഏറ്റവും വലിയ തടാകങ്ങളിലോന്നായ ബെലന്തുര്‍ ലേക്ക് നാശോന്മുഖമായി കൊണ്ടിരിക്കുകയാണ് …സമീപ ദിവസങ്ങളില്‍ നുരഞ്ഞു പൊന്തുന്ന മലിന ജലം വെള്ള പാതയുടെ രൂപത്തില്‍ ദൃശ്യമായി കൊണ്ടിരിക്കുന്നു ..വ്യവസായ മാലിന്യങ്ങളുടെ ഫലമായാണ്‌ ഈ നിലയിലേക്ക് കാര്യങ്ങള്‍ എത്തിയതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ..കഴിഞ്ഞ ദിവസം ഉപ മുഖ്യമന്ത്രി ജി പരമേശ്വര സ്ഥലം സന്ദര്‍ശിക്കുകയും വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊള്ളാമെന്നും ഉറപ്പു നല്‍കിയിരുന്നു …പ്രദേശ വാസികള്‍ സംഘടിച്ചു അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചു പരാതികള്‍ സമര്‍പ്പിക്കുന്നുണ്ടെങ്കിലും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല ….!
 
 
ഇത് കൂടാതെ നിരവധി പരിസ്ഥിതി സ്നേഹികളും ഇതിനെതിരെ രംഗത്ത്‌ വന്നിരുന്നു ….ഈ അടുത്ത് പെയ്യുന്ന കനത്ത മഴയുടെ ഫലമായി ജലം വര്‍ദ്ധിക്കുന്നത് മൂലം നുരയും പൊങ്ങി സമീപത്തെയ്ക്ക് വ്യാപിക്കുകയാണ് …..കാറ്റ് വീശുന്നതിന്റെ ഫലമായി അടുത്തുള്ള സ്ഥാപനങ്ങളിലെക്കും മറ്റും പത പടരുകയാണ് …..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡ്രൈവർമാർക്ക് കന്നഡ നിർബന്ധമാക്കാനുള്ള നീക്കം: പ്രതിഷേധവുമായി ഓട്ടോ സംഘടനകൾ;
  ഉത്തരേന്ത്യൻ ന​ഗരങ്ങളിൽ ശക്തമായ ഭൂചലനം: ജനങ്ങൾ പരിഭ്രാന്തരായി തെരുവിലിറങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പ്രളയസമാനമായ മഴ;? ബനശങ്കരി മെട്രോ സ്റ്റേഷനുള്ളിൽ വെള്ളം കയറി, യാത്രക്കാർ വലഞ്ഞു
[masterslider id="10"]

Related posts

Click Here to Follow Us