ഡെലിവറി ഏജന്റിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; മലയാളിയുവാവും ഭാര്യയും അറസ്റ്റിൽ

ബെംഗളൂരു : റോഡിലെ തർക്കത്തിനൊടുവിൽ ഡെലിവറി ഏജന്റായ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയതിന് മലയാളി യുവാവും ഭാര്യയും അറസ്റ്റിൽ.

മലപ്പുറം പൊന്നാനി സ്വദേശിയും ബെംഗളൂരുവിലെ കളരിപ്പയറ്റ് കേന്ദ്രത്തിലെ പരിശീലകനുമായ മനോജ് കുമാർ(32), ഭാര്യ ജമ്മു-കശ്മീർ സ്വദേശിനി ആരതി ശർമ(30) എന്നിവരാണ് അറസ്റ്റിലായത്.

കെംപത്തള്ളി സ്വദേശി ദർശൻ(24)ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സൗത്ത് ബെംഗളൂരുവിലെ നടരാജ ലേ ഔട്ടിൽ സ്കൂട്ടറിൽ കാറിടിച്ച് ദർശനും സുഹൃത്ത് വരുണും അപകടത്തിൽപ്പെടുകയായിരുന്നു.

  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കാർ നിർത്താതെപോകുകയും ചെയ്തു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാറിൽ മനോജ്കുമാറും ഭാര്യയുമായിരുന്നെന്ന് തിരിച്ചറിഞ്ഞത്.

തുടർന്നായിരുന്നു അറസ്റ്റ്. ഇവരെ ചോദ്യംചെയ്തതിൽനിന്ന് റോഡിലെ തർക്കത്തിന്റെ പ്രതികാരമായി ദർശൻ സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിപ്പിക്കുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
[masterslider id="10"]

Related posts