പിതാവിന്റെ ഓർമ ദിവസം ചുമതലയിൽ നിന്ന് അപമാനിച്ച് പുറത്താക്കിയതിൽ അതൃപ്തിയുമായി ചാണ്ടി ഉമ്മൻ

കോട്ടയം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ചുമതല സംബന്ധിച്ചുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. അബിന്‍ വര്‍ക്കി വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള നേതാവാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.

അതിന്റെ വേദന സ്വാഭാവികമായും ഉണ്ടാകുമെന്നും ഇഷ്ടമാണെങ്കിലും അല്ലെങ്കിലും പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കണമെന്ന് ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. ഒ ജെ ജനീഷും ഈ സ്ഥാനത്തിന് അര്‍ഹനാണെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

  ബെംഗളൂരു നഗര വികസന പദ്ധതികൾ ഇനി വിരൽത്തുമ്പിൽ; പദ്ധതി പുരോഗതി അറിയാൻ 'സിറ്റി ലാറ്റെ'

അബിന്‍ കൂടുതല്‍ പരിഗണിക്കപ്പെടേണ്ട വ്യക്തിയാണ്. പല അഭിപ്രായങ്ങള്‍ വരുന്നത് സ്വാഭാവികം. പാര്‍ട്ടിയെടുത്ത തീരുമാനത്തിലെ കാര്യകാര്യങ്ങളിലേക്ക് കടക്കുന്നില്ല. അബിന്‍ അര്‍ഹതയുള്ള വ്യക്തിയാണ്.

പതിറ്റാണ്ടുകളായി വര്‍ക്ക് ചെയ്യുന്ന നേതാവാണ്. താഴെത്തട്ടില്‍ നിന്നും പ്രവര്‍ത്തിച്ചുവന്ന നേതാവാണ്. അദ്ദേഹത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ച് വേണമായിരുന്നു തീരുമാനമെടുക്കാന്‍’, ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കളിച്ചുകൊണ്ടിരിക്കെ മരണം ഗേറ്റിന്റെ രൂപത്തിലെത്തി; അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം, മൂന്ന് വയസ്സുകാരിക്ക് ഗുരുതര പരിക്ക്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us