ബ്രെയിൻ ട്യൂമർ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ ഗിറ്റാർ വായിച്ച് രോഗി

തലച്ചോറിലെ ട്യൂമര്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ ചെയ്യുന്നതിനിടെ ഇംഗ്ലണ്ടിലെ ഡിവോൺ സ്വദേശി ഗിത്താര്‍ വായിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയാ സമയം മുഴുവന്‍ പോള്‍ ഉണര്‍ന്നിരിക്കുകയായിരുന്നു. ഈ സമയം മുഴുവന്‍ അദ്ദേഹം ഗിത്താര്‍ മീട്ടി.

ശസ്ത്രക്രിയയ്ക്കിടെ 44കാരനായ പോള്‍ വെല്‍ഷ്-ഡാല്‍ട്ടണ്‍ ഗിത്താര്‍ വായിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഭാര്യയോടും മക്കളോടുമൊപ്പം വീട്ടിലായിരിക്കുമ്പോള്‍ പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു.

ശരീരത്തിന്റെ ഒരു വശത്തിന് തളര്‍ച്ച അനുഭവപ്പെട്ടു. അദ്ദേഹത്തിന് പക്ഷാഘാതം വന്നതായിരിക്കുമോയെന്ന് കുടുംബാംഗങ്ങള്‍ ഭയപ്പെട്ടു.

എന്നാല്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ ഒളിഗോഡെന്‍ഡ്രോക്ലിയോമ എന്ന അപൂര്‍ ബ്രെയിന്‍ ട്യൂമറാണെന്ന് കണ്ടെത്തി.

  ഒന്നാം തിയതി തന്നെ ഉപഭോക്താക്കൾക്ക് പ്രഹരം; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

ഏകദേശം നാല് സെന്റീമീറ്റര്‍ വലുപ്പമുള്ള ട്യൂമറായിരുന്നു പോളിന്റെ തലച്ചോറില്‍ കണ്ടെത്തിയത്. രോഗം തിരിച്ചറിഞ്ഞപ്പോഴേക്കും അത് മൂന്നാമത്തെ ഘട്ടം പിന്നിട്ടിരുന്നു.

ഈ ഗാനാലാപനം വെറുതെയായിരുന്നില്ല. അത് ഡോക്ടര്‍മാരെ അദ്ദേഹത്തെ തലച്ചോര്‍ തത്സമയം നിരീക്ഷിക്കാന്‍ സഹായിച്ചു. തലച്ചോറിലെ ചില സ്ഥലങ്ങള്‍ സ്പര്‍ശിച്ചപ്പോള്‍ പോളിന്റെ കൈകള്‍ മരവിക്കുന്നതായി കണ്ടെത്തി.

നിര്‍ണായകമായ ശാരീരിക പ്രവര്‍ത്തനങ്ങളും സംസാരശേഷിയും സംരക്ഷിച്ചുകൊണ്ട് ശസ്ത്രക്രിയ നടത്താന്‍ ഇത് അവരെ സഹായിച്ചു.

കൂടാതെ ഗുരുതരമായ അവസ്ഥയിലായിരുന്നു ട്യൂമര്‍ ഉണ്ടായിരുന്നത്. പോളിന്റെ തലച്ചോറിലെ 98 ശതമാനം ട്യൂമറും ഡോക്ടര്‍മാര്‍ വിജയകരമായി നീക്കം ചെയ്തു.

  നഗ്നയായി ബെഡ്റൂമിലേക്ക് എത്തി ഒരേസമയം രണ്ടുപേർക്കൊപ്പം ശാരീരികബന്ധത്തിന് നിർബന്ധിച്ചു'; ബാങ്കിങ് ഉന്നതയ്ക്കതിരെ മുൻ ജീവനക്കാരൻ കോടതിയിൽ

ബുദ്ധിമുട്ടേറിയ ഈ സമയത്ത് പോളിന്റെ ഭാര്യ ടിഫും അഞ്ച് മക്കളും അദ്ദേഹത്തോടൊപ്പം നിന്നു. താന്‍ രക്ഷപ്പെട്ടില്ലെങ്കില്‍ തന്റെ മൂന്ന് വയസ്സുകാരനായ ഏറ്റവും ഇളയ മകന്‍ തന്നെ ഓര്‍ത്തിരിക്കുമോയെന്നതായിരുന്നു പോളിനെ അലട്ടിയ ഏറ്റവും വലിയ ആശങ്ക.

താന്‍ മതവിശ്വാസി അല്ലെന്നും എന്നാല്‍ ശസ്ത്രക്രിയ നടന്ന ദിവസം താന്‍ മുമ്പൊരിക്കലും ഇല്ലാത്ത വിധം പ്രാര്‍ത്ഥിച്ചുവെന്നും പോള്‍ കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാണിജ്യ സിലിണ്ടറുകളുടെ വിതരണം മുടങ്ങി; പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ആയിരത്തിലധികം യൂണിറ്റുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ
[masterslider id="10"]

Related posts