ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി; എട്ടു പേർ മരിച്ചു; കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ബെംഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയിൽ വെള്ളിയാഴ്ച ഗണേശ വിഗ്രഹ നിമജ്ജനത്തിൽ പങ്കെടുത്ത ഭക്തർക്കിടയിലേക്ക് നിയന്ത്രണം വിട്ട് ട്രക്ക് ഇടിച്ചുകയറി എട്ട് പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

ദേശീയപാത 373 ൽ റോഡിൽ എതിർദിശയിൽ നിന്ന് വരികയായിരുന്ന ബൈക്കിനെ ഒഴിവാക്കാൻ ട്രക്ക് ശ്രമിക്കുന്നതിനിടെയാണ് സംഭവം. പരിക്കേറ്റ ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി ഹാസൻ എസ്പി മുഹമ്മദ് സുജീത എംഎസ് പറഞ്ഞു.

  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!

ആദ്യം അഞ്ച് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു, എന്നാൽ മറ്റ് മൂന്ന് പേർ ചികിത്സയിലിരിക്കെ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ എട്ടായി.
അപകടത്തെക്കുറിച്ച് അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts