ഒട്ടുമിക്കവരും മലയാളികളും നാട്ടിലേക്ക് യാത്രതിരിച്ചുവെങ്കിലും ഐടി നഗരത്തിലെ ഓണാഘോഷത്തിന്റെ പൊലിമ നഷ്ടമാകില്ല.
നാട്ടിൽപോയി ഓണം ആഘോഷിക്കുന്നവരേക്കാൾ പലമടങ്ങാണ് ഇവിടെ തിരുവോണം കൊണ്ടാടുന്നവർ.
ഓണം ആഘോഷിക്കാനുള്ള ഇവരുടെ ഒരുക്കങ്ങൾക്ക് ഇതിനകംതന്നെ തുടക്കമായി.
തിരുവോണത്തിന് സദ്യവട്ടങ്ങൾ ഒരുക്കാൻ അവശ്യസാധങ്ങൾ വാങ്ങിക്കാനുള്ള ഉത്രാടപ്പാച്ചിലിലാണ് മലയാളികൾ. കടകമ്പോളങ്ങളിലും പച്ചക്കറി മാർക്കറ്റുകളിലും വൻ തിരക്കാണ് .
ഉത്രാട ദിനത്തിൽ ഉച്ച കഴിഞ്ഞാൽ ഉത്രാടപ്പാച്ചിലിന്‍റെ തീവ്രതകൂടും.
ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് പച്ചക്കറി കടകളിലും വസ്ത്രശാലകളിലും ആണ്. ഫുട്പാത്തുകളിലെ കച്ചവടത്തിനും മാർക്കറ്റ് ഏറെയാണ് ഉത്രാടദിവസം.
പച്ചക്കറിക്ക് വിലകൂടുതലാണെങ്കിലും തിരുവോണത്തിന് മലയാളികൾക്ക് അത് ഒഴിവാക്കാൻ പറ്റില്ലല്ലോ. ഓണകാലത്തെ കച്ചവട ലാഭത്തെ കുറിച്ചാകട്ടെ വിത്യസ്ത അഭിപ്രായങ്ങളാണ് കച്ചവടക്കാർക്ക്.
ഓണം കളർഫുൾ ആകണമെങ്കിൽ പൂക്കളം വേണം.എന്നാൽ ഒർജിനൽ പൂക്കളോട് മത്സരിക്കാൻ പ്ലാസ്റ്റിക് പൂക്കളും വിപണിയിലുണ്ട്.
കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴയ പഴംചൊല്ല്. എന്നാൽ ഓണക്കോടിയില്ലാതെ എന്ത് ഓണം എന്നാണ് ന്യൂ ജെൻ പഴംചൊല്ല് .
ട്രെൻഡി ഓണത്തിന് ട്രെൻഡി വസ്ത്രങ്ങളാണ് വിപണിയെ ഭരിക്കുന്നത്. മാർക്കറ്റുകളിൽ സൂചി കുത്താൻ ഇടമില്ലെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല.
നാട്ടിൽ ഓണം ആഘോഷിക്കുന്ന മലയാളികളിൽ ഭൂരിപക്ഷവും ഉത്രാടദിവസം നാട്ടിലെത്തുന്നവിധത്തിലായിരുന്നു യാത്ര ആസൂത്രണം ചെയ്തത്.
സ്ഥിരതാമസമാക്കിയവരേക്കാൾ വിദ്യാർഥികൾ അടക്കമുള്ളവരാണ് ഓണംആഘോഷിക്കാൻ നാട്ടിലേക്ക് പോകുന്നവരിൽ അധികവും.
ഇത്തവണ വാരാന്ത്യത്തോട് ചേർന്ന് തിരുവോണമെത്തുന്നതിനാൽ ഐടിക്കാരിലും ഒട്ടേറെ പേർ കേരളത്തിലേത്ത് തിരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]