ബന്ദിപ്പൂരില്‍ കാട്ടാനയുടെ ഫോട്ടോയെടുക്കാന്‍ നോക്കിയ മലയാളി സഞ്ചാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നടപടിയെടുക്കാൻ ഒരുങ്ങി വനം വകുപ്പ്

ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രം കടന്നുപോകുന്ന ദേശീയ പാതയില്‍ വിനോദ സഞ്ചാരിയെ ആക്രമിച്ച് കാട്ടാന. കാട്ടാനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മലയാളി വിനോദ സഞ്ചാരി തലനാരിഴക്കാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇയാള്‍ക്കെതിരെ കേസെടുക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.

ലോറിയില്‍ നിന്ന് എടുത്ത ക്യാരറ്റ് ശാന്തമായി കഴിച്ചുകൊണ്ട് റോഡില്‍ നില്‍ക്കുകയായിരുന്നു കാട്ടാന. വാഹനങ്ങളുടെ നീണ്ട നിര കാത്തിരിക്കുമ്പോള്‍, ഒരാള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി ആനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. ഇതോടെ പേടിച്ചരണ്ടകാട്ടാന സഞ്ചാരിയെ ആക്രമിക്കുകയായിരുന്നു. ആനയുടെ കാല്‍ കീഴില്‍ നിന്ന് അത്ഭുതകരമായാണ് ഇയാള്‍ രക്ഷപ്പെട്ടത്.

  വീട്ടിൽ പ്രസവം, പിന്നാലെ നരകയാതന; യുവതിയുടെ സ്വകാര്യഭാഗത്ത് ഗുരുതര അണുബാധ; ശരീരം പുഴുവരിച്ച നിലയിൽ

വനം വകുപ്പ് നിര്‍ദേശം അവഗണിച്ച് വാഹനത്തിന് പുറത്തിറങ്ങിയ സഞ്ചാരിക്കെതിരെ നടപടിയെടുത്തേക്കുമെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. പരുക്കേറ്റ ഇയാള്‍ ചികിത്സയില്‍ തുടരുകയാണ്. പരുക്കുകള്‍ സാരമല്ലെന്നാണ് ഡോക്ടഴ്‌സ് അറിയിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യു ഡിഎഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്; ശശി തരൂർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനിതാ സംവരണം സഭയിലേക്ക്; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും
[masterslider id="10"]

Related posts

Click Here to Follow Us