സ്വർണം കണ്ടപ്പോൾ കുഞ്ഞിനെ മറന്ന് വെച്ച് അമ്മ; പിന്നീട് സംഭവിച്ചത് അറിയാൻ വായിക്കാം

ബെംഗളൂരു: നഗരത്തിലെ ഗാന്ധി ബസാറിൽ സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിനിടെ ഒരു അമ്മ തന്റെ കുഞ്ഞിനെ മറന്നു വെച്ച് പോയി.

തുടർന്ന് മകൾ ഒപ്പമുള്ളത് മറന്ന് മടങ്ങുകയായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് മകളുടെ കാര്യം ഓർമ്മവന്നത്. ഉടൻ വീടിനടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകി. ഏറെനേരം കഴിഞ്ഞും അമ്മയെ കാണാതെ ഭയന്ന കുഞ്ഞ് ജൂവലറിക്ക് പുറത്തെത്തി കരച്ചിലാരംഭിച്ചു.

ഇതിനിടെ കുഞ്ഞിന്റെ കരച്ചിൽ കണ്ട് അതുവഴി വന്ന ഭവാനിയെന്ന വീട്ടമ്മ കുട്ടിയുടെ മാതാപിതാക്കളെ ആർക്കും കണ്ടെത്താൻ കഴിയാത്തതിനാൽ, എടുത്ത് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് ഭക്ഷണം വാങ്ങി നൽകാൻ കുഞ്ഞിനെയുമെടുത്ത് അടുത്തുള്ള ഹോട്ടലിലേക്ക് പോയി.

  കേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഈ സമയം കുട്ടിയുടെ അമ്മയുടെ പരാതിയിൽ അന്വേഷണത്തിനെത്തിയ പോലീസ് കടയുടെ സിസിടിവി പരിശോധിച്ചു. കുഞ്ഞിനെ മറ്റൊരു സ്ത്രീ തട്ടിക്കൊണ്ടുപോയതാണെന്ന് കരുതി നഗരത്തിൽ തിരച്ചിൽ ആരംഭിച്ചു.

എന്നാൽ, ഭക്ഷണം വാങ്ങി നൽകിയശേഷം കുഞ്ഞിനെ ഭവാനി ഹാസൻ ടൗൺ പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. തുടർന്ന് ഈ വിവരം പോലീസ് യുവതിയെ അറിയിച്ച് കുഞ്ഞിനെ കൈമാറുകയായിരുന്നു.

  മെട്രോ യാത്ര ഇനി ഫ്രീ? ആർസിബി ആരാധകർക്ക് ബിഎംആർസിഎല്ലിന്റെ വക വമ്പൻ സർപ്രൈസ്; നിബന്ധനകൾ ഇങ്ങനെ

അമ്മയ്ക്ക് താകീത് നൽകി പോലീസിന്റെ സാന്നിധ്യത്തിൽ കുട്ടിയെ അമ്മയ്ക്ക് കൈമാറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡ്രൈവർമാർക്ക് കന്നഡ നിർബന്ധമാക്കാനുള്ള നീക്കം: പ്രതിഷേധവുമായി ഓട്ടോ സംഘടനകൾ;
[masterslider id="10"]

Related posts

Click Here to Follow Us