ബെംഗലൂരു : നഗരത്തില്‍ ഈ അടുത്ത് സംഭവിച്ച പല വിധ കവര്‍ച്ചകളുടെ പിന്നില്‍ തമിഴ് നാട്ടില്‍ നിന്നുമെത്തിയ സംഘം തന്നെയെന്നാണ് പോലീസിന്റെ നിഗമനം …കഴിഞ്ഞ ദിവസം സ്കൂട്ടര്‍ യാത്രക്കാരന്റെ പക്കല്‍ നിന്നും ഒരു ലക്ഷം രൂപ അപഹരിച്ചതും ഈ ഗ്യാങ്ങ് തന്നെയെന്നാണ് കണ്ടെത്തല്‍ …ആളുകള്‍ പ്രത്യേകം നിരീക്ഷിച്ചു പണം മുതലായ വസ്തു വകകള്‍ ഉണ്ടെന്നു ഉറപ്പു വരുത്തും ..തുടര്‍ന്ന് ഇവരെ പിന്തുടര്ന്ന് വളരെ തന്ത്രപരമായി സമീപിക്കുന്നത്തിലൂടെയാണ് ഇവര്‍ ലക്ഷ്യം കാണുന്നത് ….ഇത്തരക്കാര്‍ നഗരത്തില്‍ വ്യാപകമാണേന്നാണ് പോലീസ് പറയുന്നത് …ഇവര്‍ക്ക് വേണ്ടി വല വിരിച്ചിട്ടുണ്ടെങ്കിലും സംഘാംഗങ്ങളിലൊരുവനെ പോലും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് പോലീസിനെ കുഴയ്ക്കുന്നത് ….
ആളുകളെ നിരീക്ഷിക്കാന്‍ ഇവരില്‍ ഒരു സംഘം രഹസ്യമായി ഉണ്ടാവും …തുടര്‍ന്ന് കാല് നടയായി ആണ് യാത്ര എങ്കില്‍ ആണെങ്കില്‍ നടക്കുന്ന വഴിയില്‍ ദൃശ്യ സമാനമായി നോട്ടുകള്‍ ഇടും ..തുടര്‍ന്ന് ആകര്‍ഷിക്കപ്പെട്ടു നീങ്ങുമ്പോള്‍ പോടുന്നത്തെ അവകാശ വാദവുമായി വേറെ ഒരാള്‍ പ്രത്യക്ഷപ്പെടും ..ഇവര്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ കൃതൃമ തിരക്ക് സൃഷ്ടിച്ചു ആശയ വിനിമയം നടത്താന്‍ മറ്റുള്ളവര്‍ കൂടി എത്തുന്നതോടെ തന്ത്രം ഫലം കാണാന്‍ തുടങ്ങുന്നു …..കഴിഞ്ഞ മാസം ബാനാസ് വാഡിയില്‍ പരിധിയില്‍ വെച്ച് ബാങ്ക് ലോക്കറില്‍ നിന്ന് സ്വര്‍ണ്ണമെടുത്തു മടങ്ങിയ മധ്യ വയസ്കയെ പിന്തുടര്ന്ന് സ്വര്‍ണ്ണം തട്ടിയതും , കഴിഞ്ഞ ചൊവ്വാഴ്ച എഴുപത്തോന്പതുകാരനായ സ്കൂട്ടര്‍ യാത്രക്കാരന്റെ പണം അപഹരിച്ചത് വെച്ച് ഈ സംഘം തന്നെയെന്നു ആണ് സൂചന ..ഏകദേശം പത്തിലേറെ മോഷണങ്ങള്‍ സമാനമായ രീതിയില്‍ നഗരത്തില്‍ നടന്നു കഴിഞ്ഞു …