കരിക്ക് കച്ചവടക്കാരനെ കടക്ക് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല നഗരമധ്യത്തിലെ കരിക്ക് കച്ചവട സ്ഥാപനത്തിന് മുമ്പിൽ കൊട്ടാരക്കര സ്വദേശിയായ 55 കാരനെ മരിച്ച നിലയിൽ കണ്ടെത്തി.

തെങ്ങുകയറ്റ തൊഴിലാളിയായ കൊട്ടാരക്കര സ്വദേശി തങ്കച്ചനെ ആണ് തിരുവല്ല – ചെങ്ങന്നൂർ റോഡിൽ ഇയാൾ നടത്തിവരുന്ന കരിക്ക് കച്ചവടക്കടയുടെ മുമ്പിലെ കസേരയിൽ മേശയിലേക്ക് തലവെച്ച രീതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 7 മണിയോടെ എതിർവശത്തുള്ള ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിലെ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്.

  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?

തുടർന്ന് സംഭവമറിഞ്ഞ് തിരുവല്ല പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മരണത്തിൽ ദുരൂഹതയില്ല എന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്മോർട്ടതിനു ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു.

ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ ഉപേക്ഷിച്ച് വർഷങ്ങളായി ഇയാൾ തിരുവല്ലയിൽ തനിച്ചായിരുന്നു താമസം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts