ന്യൂഡല്‍ഹി: കേരളം നിപാ ഭീയിലമരുമ്പോള്‍, അയല്‍ സംസ്ഥാനങ്ങളെക്കൂടാതെ രണ്ട് സംസ്ഥാനങ്ങള്‍ക്കൂടി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
ബീഹാര്‍, സിക്കിം സര്‍ക്കാരുകളാണ് നിപ വൈറസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തിലെ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും സിവില്‍ സര്‍ജന്‍മാര്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും സംസ്ഥാന ആരോഗ്യ വകുപ്പ് കത്തയച്ചു.
നിപ്പാ വൈറസ് ബാധയുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സംബന്ധിച്ചും രോഗം പടരാതിരിക്കാനുള്ള മാർഗങ്ങൾ സംബന്ധിച്ചും അധികൃതർ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കടുത്ത പനി, തലവേദന, ശരീര വേദന എന്നിവ അനുഭവപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
കൂടാതെ ഉത്തര്‍ പ്രദേശിലെ മീററ്റില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ക്ക് കേരളത്തിലേയ്ക്കുള്ള യാത്ര ഒഴിവാക്കാനും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ നിര്‍ദ്ദേശം അനുസരിച്ചാണ് ഈ നടപടി.
തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ മുന്‍പേ തന്നെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.