മിംസ് ആശുപത്രിയിൽ കാലിന്റെ ശസ്ത്രക്രിയയ്ക്ക് വിധേയയായ പെൺകുട്ടി മരിച്ചു

ബെംഗളൂരു : മണ്ഡ്യ ജില്ലയിലെ മലവള്ളിയിലെ നെല്ലൂർ ഗ്രാമത്തിലെ നിംഗരാജു-രഞ്ജിത ദമ്പതികളുടെ മകൾ സാൻവി (7) യുടെ മരണത്തിന് കാരണം മിംസ് ഡോക്ടർമാരുടെ അശ്രദ്ധയാണെന്ന് ഗുരുതരമായ ആരോപണം.

കാലിന്റെ എല്ലൊടിഞ്ഞതിന് ശസ്ത്രക്രിയ കഴിഞ്ഞ ഏഴുവയസ്സുകാരി ആശുപത്രിയിൽ മരിച്ചു. ചികിത്സപ്പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

ശനിയാഴ്ച രാത്രി മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ മരിച്ചത്.

വ്യാഴാഴ്ച ടൈൽസ് വീണ് കുട്ടിയുടെ വലതുകാലിന്റെ എല്ല് ഒടിഞ്ഞു. ആശുപത്രിയിലെത്തിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച രാത്രിതന്നെ ശസ്ത്രക്രിയ നടത്തി. തുടർന്ന് വാർഡിലേക്ക് മാറ്റി. എന്നാൽ, വെള്ളിയാഴ്ച രാവിലെ കുട്ടിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ഐസിയുവിലേക്ക് മാറ്റി.

  സെയിം ബ്ലഡ്'; ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാൻ മോഹം പ്രകടിപ്പിച്ച് വിജയ് സേതുപതി

ശനിയാഴ്ച രാവിലെ ഡ്രിപ്പുവഴി മരുന്ന് നൽകിയതിനെത്തുടർന്ന് കുട്ടി ബാധരഹിതയായി. തുടർന്ന് രാത്രി പത്തരയോടെ കുട്ടി മരിച്ചതായി ഡോക്ടർമാർ കുടുംബത്തെ അറിയിക്കുകയായിരുന്നു.

ഐസിയുവിൽ കുട്ടിയെ ചികിത്സിച്ചത് ഡോക്ടർമാരല്ലെന്നും മെഡിക്കൽ വിദ്യാർഥികളാണെന്നും ഇതാണ് മരണ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു.

  പാൽ വില വർധിപ്പിച്ചേക്കും; 6 രൂപ വരെ കൂടാൻ സാധ്യത

അവയവങ്ങളുടെ പ്രവർത്തനം നിലച്ചതാണ് മരണകാരണമെന്നാണ് ആശുപത്രി ആർഎംഒയുടെ വിശദീകരണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മണ്ഡ്യ പോലീസിൽ പരാതിനൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലംബോർഗിനി ഉപയോഗിച്ച് അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്കെതിരെ അന്വേഷണം; വാഹനം കസ്റ്റഡിയിൽ
[masterslider id="10"]

Related posts

Click Here to Follow Us