നഗരത്തിൽ ഉണ്ടായ മഴയിലും കാറ്റിലും കനത്തനാശം

ബെംഗളൂരു : ബെംഗളൂരുവിൽ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ശക്തമായ കാറ്റിലും മഴയിലും കനത്തനാശം.

റോഡുകളിലും താഴ്ന്നപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടത് വാഹനയാത്ര ദുഷ്കരമാക്കി. പലയിടങ്ങളിലും അടിപ്പാതകളിൽ വെള്ളം പൊങ്ങി.

റോഡുകളിൽ മരങ്ങൾ കടപുഴകി വീണ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വൈദ്യുതിബന്ധവും തടസ്സപ്പെട്ടു.

ബനശങ്കരി സെക്കൻഡ് സ്റ്റേജിൽ കൂറ്റൻ മരംവീണ് വീടിന്റെ ചുറ്റുമതിൽ തകർന്നു. കൊഗിലു ക്രോസിൽ വീട് തകർന്നു.

  ബെംഗളൂരുവിൽ ബിഎംടിസി ബസിടിച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി മരിച്ചു

ഹെബ്ബാൾ, സഞ്ജയ്‌നഗർ, വസന്ത്‌നഗർ, ശിവാജിനഗർ, കോറമംഗല, ശാന്തിനഗർ തുടങ്ങിയ ഭാഗങ്ങളിൽ ശക്തമായി മഴലഭിച്ചു.

ഇരുചക്രവാഹനയാത്രക്കാർ മഴയത്ത് കുടുങ്ങി. പലരും മരങ്ങളുടെയും കടകളുടെയും മുന്നിൽ അഭയംതേടി.

ഇടിയോടുകൂടിയ മഴയാണ് പലയിടങ്ങളിലും പെയ്തത്. വ്യാഴാഴ്ച ബെംഗളൂരുവിലെ 243 വാർഡുകളിൽ 111 വാർഡിലും കനത്തമഴ പെയ്തു.

വിജയനഗറിൽമാത്രം 59 മില്ലീ മീറ്റർ മഴ ലഭിച്ചു. കഴിഞ്ഞ രണ്ടുവർഷമായി മേയിലെ ശരാശരി മഴ 129 മില്ലീമീറ്ററാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  4 കിലോമീറ്റർ യാത്രയ്ക്ക് 45 മിനിറ്റിലധികം സമയം പ്രീമിയം നികുതി നൽകുന്നത് ഇഴഞ്ഞുനീങ്ങാൻ; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ ഗൂഗിൾ ജീവനക്കാരന്റെ വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; തെരുവുകളിൽനിന്ന് നീക്കണമെന്ന് സുപ്രീം കോടതി
[masterslider id="10"]

Related posts

Click Here to Follow Us