മലയാളി യുവാവ് ട്രെയിനിൽ കയറുന്നതിനിടെ പ്ലാറ്റ്ഫോമിനിടയിൽ വഴുതി വീണ് മരിച്ചു

ബെംഗളൂരു: കർണാടകയിലെ ഭട്ക്കൽ റെയിൽവെ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെ വഴുതി വീണ് പ്ലാറ്റ്ഫോമിനിടയിൽ പെട്ട് മലയാളി യുവാവ് മരിച്ചു.

മലപ്പുറം എടപ്പറ്റ കൊമ്പംകല്ലിലെ ചോലശ്ശേരി ഷൗക്കത്തലിയുടേയും, ഉമ്മുസൽമയുടേയും മകൻ റമീസ് (22) ആണ് മരിച്ചത്.

പെരിന്തൽമണ്ണ പൊന്ന്യാകുർശി പള്ളി ദർസ് വിദ്യാർഥിയാണ്.

  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം

ദർസിലെ വിദ്യാർഥികൾക്കൊപ്പം അജ്മീറിൽ സിയാറത്ത് യാത്ര കഴിഞ്ഞ് മരുസാഗർ എക്സ്പ്രസിൽ മടങ്ങിവരുന്നതിനിടെ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്.

ഭട്ക്കൽ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി കുപ്പിവെള്ളം വാങ്ങിയ ശേഷം നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു.

മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം കൊമ്പംക്കല്ല് ജുമാമസ്‌ജിദിൽ ഇന്ന് നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts