നഗരത്തിലെ ഈ പ്രദേശങ്ങളിൽ ഉൾപ്പെടെയുള്ള പ്രോപ്പർട്ടികളുടെ മൂല്യം 12 ശതമാനം വരെ ഉയരാൻ സാധ്യത; വിശദാംശങ്ങൾ

ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ സർജാപുർ റോഡ്, വൈറ്റ്ഫീൽഡ്, ഹെബ്ബാൾ, ദേവനഹള്ളി എന്നിവിടങ്ങളിൽ പ്രതിവർഷം 8 ശതമാനം മുതൽ 12 ശതമാനം വരെ പ്രോപ്പർട്ടി മൂല്യവർധനവ് ഉണ്ടായേക്കും. ഇതോടെ ഈ സ്ഥലങ്ങളിലെ വാടക വീടുകൾക്കും വില കൂടുമെന്ന് ബെംഗളൂരുവിലെ കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻസ് ഓഫ് ഇന്ത്യ (ക്രെഡായ്) പ്രസിഡന്റ് അമർ മൈസൂരു പറഞ്ഞു.

റെസിഡൻഷ്യൽ പ്രോപ്പർട്ടികളെയാണ് വില വർധനവ് പ്രധാനമായും ബാധിക്കുക. നിലവിൽ ഐടി കമ്പനികൾ ഏറ്റവും കൂടുതൽ പ്രദേശങ്ങൾ കൂടിയാണിവ. ഇതിനോടകം ഈ പ്രദേശങ്ങളിൽ വാടക നിരക്ക് കൂടുതലാണ്. സ്ഥലത്തിന്റെ മൂല്യവർധന പ്രാബല്യത്തിൽ വന്നാൽ വാടക നിരക്കുകൾ ഇനിയും ഉയരും.

  ബെംഗളൂരു നിവാസികൾക്ക് ആശ്വാസം: ഗ്യാസ് ക്ഷാമം കിംവദന്തി മാത്രം;​ഗ്യാസ് വിതരണത്തിലെ പരാതികൾക്ക് ഹെൽപ് ലൈൻ നമ്പർ നൽകി: ജില്ലാ കളക്ടർ

കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി ഈ പ്രദേശങ്ങൾ വലിയ വളർച്ച കൈവരിച്ചിട്ടുണ്ട്. ഐടി, ഇൻഫർമേഷൻ ടെക്നോളജി അധിഷ്ഠിത സേവനങ്ങൾ (ഐടിഇഎസ്), ബാങ്കിംഗ്, ധനകാര്യ സേവനങ്ങൾ, ഇൻഷുറൻസ് മേഖല കമ്പനികൾ എന്നിവ പ്രധാനമായും ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.

സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ് (എസ്ടിആർആർ) വന്നതോടെ ഈ സ്ഥലങ്ങളിലേക്കുള്ള ക്കുള്ള കണക്റ്റിവിറ്റി വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനോടകം 1ബിഎച്ച്കെ വാടക മുറിക്കായി വൈറ്റ്ഫീൽഡിൽ കുറഞ്ഞത് 11,000 രൂപ മുതലാണ് വാടകനിരക്ക്. ഇത് ഇനിയും ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൻ തീപിടുത്തം: ഹോട്ടലും മൊബൈൽ ഷോപ്പും ഉൾപ്പെടെ പന്ത്രണ്ടിലേറെ കടകൾ കത്തിനശിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിങ്ങളുടെ വൈദ്യുതി ബില്ലിൽ 'എംഡി പെനാൽറ്റി' ഉണ്ടോ? കണ്ട് ഞെട്ടേണ്ട; കാരണവും പരിഹാരവും ഇതാ
[masterslider id="10"]

Related posts

Click Here to Follow Us