ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം

ബെംഗളൂരു: ട്രാക്ക് നവീകരണ പ്രവൃത്തികൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ സർവീസുകളുടെ സമയത്തിൽ മാറ്റം.

ദക്ഷിണ പശ്ചിമ റെയിൽവേയുടെ (എസ്ഡബ്ല്യൂആർ) കീഴിൽ ബെംഗളൂരു കന്‍റോൺമെന്‍റിനും ബൈയ്യപ്പനഹള്ളിക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ ക്രമീകരിക്കുന്നതിന് ബ്ലോക്ക് പ്രവർത്തികൾ നടക്കുന്ന സാഹചര്യത്തിലാണ് സര്‍വീസുകളിൽ മാറ്റം.

കെഎസ്ആർ ബെംഗളൂരു- ഡോ എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് മെയിൽ, മൈസൂരു – ഡോ. എംജിആർ ചെന്നൈ സെൻട്രൽ, ലോകമാന്യ തിലക് ടെർമിനസ് – കോയമ്പത്തൂർ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ സർവീസിലാണ് ഫെബ്രുവരിയിൽ തിരഞ്ഞെടുത്ത തിയതികളിൽ മാറ്റം വന്നിരിക്കുന്നത്.

കെ എസ് ആര്‍ ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 10.40 ന് പുറപ്പെടുന്ന ട്രെയിൻ നമ്പര്‍ 12568 കെഎസ്ആർ ബെംഗളൂരു- ഡോ എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് മെയിൽ ഫെബ്രുവരി 24, 27 തിയതികളിൽ ബെംഗളൂരു, യശ്വന്ത്പുര, ഹെബ്ബാൾ, ബനസവാടി, എസ്എംവിടി ബെംഗളൂരു, കൃഷ്ണരാജപുരം, ബംഗാർപേട്ട് വഴി റൂട്ട് തിരിച്ചുവിടും. ഒപ്പം ബെംഗളൂരു കന്‍റോൺമെന്‍റ് സ്റ്റോപ്പ് ഒഴിവാക്കുകയും ചെയ്യും.

  35 ദിവസത്തിൽ 17 കോടി ചെലവഴിച്ച് വീണ്ടും ചർച്ചയിൽ ഹാർദിക് പാണ്ഡ്യ

മൈസൂരുവിൽ നിന്ന് രാത്രി 9 മണിക്ക് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16022 മൈസൂരു – ഡോ. എംജിആർ ചെന്നൈ സെൻട്രൽ കാവേരി എക്സ്പ്രസ് ഫെബ്രുവരി 24, 27 തിയതികളിൽ വഴി മാറി കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പുര, ലോട്ടെഗോല്ലഹള്ളി, ബനസവാടി, ബൈയപ്പനഹള്ളി, കൃഷ്ണരാജപുരം റൂട്ടിൽ സർവീസ് നടത്തുകയും ബെംഗളൂരു കന്‍റോൺമെന്‍റ് സ്റ്റോപ്പ് ഒഴിവാക്കുകയും ചെയ്യും.

  ജനങ്ങളുടെ സര്‍വേയില്‍ യുഡിഎഫ് ബഹുദൂരം മുന്നില്‍; കെ സി

ലോകമാന്യതിലക് ടെർമിനസിൽ നിന്ന് രാത്രി 10.35 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 11013 ലോകമാന്യ തിലക് – കോയമ്പത്തൂർ എക്സ്പ്രസ് ഫെബ്രുവരി 23, 36 തിയതികളിൽ ഗൗരിബിദനൂർ, യെലഹങ്ക, ലോട്ടെഗൊല്ലഹള്ളി, യശ്വന്ത്പുര, ഹെബ്ബാൾ, ബാനസവാടി, കർമ്മലാരം, ഹൊസൂർ വഴി സർവീസ് നടത്തും. കൂടാതെ ട്രെയിൻ നമ്പർ 12658 കെഎസ്ആർ ബെംഗളൂരു- ഡോ എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് മെയിൽ ഫെബ്രുവരി 24, 27 തിയതികളിൽ 45 മിനിറ്റ് വൈകി രാത്രി 11.25ന് മാത്രമേ കെഎസ്ആര്‍ ബെംഗളൂരുവിൽ നിന്ന് സർവീസ് ആരംഭിക്കുകയുള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "വിടാതെ പിന്തുടർന്ന് വധിക്കും" നെതന്യാഹുവിനെ എവിടെ വെച്ചും വധിക്കും: പരസ്യ പ്രഖ്യാപനവുമായി ഇറാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us