വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ടരവയസുകാരി കിണറ്റിനുള്ളിൽ മരിച്ച നിലയിൽ

deadbody BABY

ബാലരാമപുരം: തിരുവനന്തപുരത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ടരവയസുകാരിയെ കിണറ്റിനുള്ളിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തി.

ബാലരാമപുരം കോട്ടുകോൽക്കോണത്താണ് സംഭവം. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് ഇന്ന് പുലർച്ചെ രാവിലെ കാണാതായത്.

‌ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ല എന്നാണ് മാതാപിതാക്കൾ രാവിലെ പൊലീസിൽ നൽകിയ പരാതി.

തുടർ‌ന്ന്, ബാലാരമപുരം പൊലീസും ഫയർഫോഴ്സും നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തി.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും

പുലർച്ചെ അഞ്ചു മണിയ്ക്ക് കുഞ്ഞിന്റെ അമ്മ എഴുന്നേറ്റ് കുളിയ്ക്കാൻ പോയി തിരികെ വന്ന സമയത്ത് കുഞ്ഞിനെ കാണാതായെന്നാണ് കോട്ടുകോൽക്കോണത്തെ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്. അച്ഛന്റെ അടുക്കലാണ് കുഞ്ഞ് കിടന്നതെന്നാണ് പുറത്ത് വരുന്ന വിവരം.

കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ഇൻക്വിസ്റ്റ് നടപടികൾ ആരംഭിച്ചു. ബാലരാമപുരം പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ
[masterslider id="10"]

Related posts