മൈസൂരിലെ ഇൻഫോസിസിൽ പുള്ളിപ്പുലി; ജീവനക്കാർക്ക് വർക്ക്‌ ഫ്രം ഹോം 

ബെംഗളൂരു: മൈസൂരിലെ ഇൻഫോസിസ് ക്യാംപസില്‍ പുലിയെ കണ്ടതായി റിപ്പോർട്ടുകള്‍.

ജീവനക്കാർക്ക് ചൊവ്വാഴ്ച വർക്ക് ഫ്രം ഹോം നല്‍കുകയും ചെയ്തു.

മൈസൂരു ഡി സി ക്യാംപസില്‍‌ ഒരു വന്യ മൃഗത്തെ കണ്ടിട്ടുണ്ടെന്നും ടാസ്ക് ഫോഴ്സിന്റെ സഹകരണത്തോടെ ക്യാംപസില്‍ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടന്നു.

ഇന്ന് വീട്ടില്‍ ജോലി ചെയ്യാൻ ജീവനക്കാരോട് അഭ്യർത്ഥിക്കുന്നതായും ക്യാംപസിനകത്ത് ആരെയും അനുവദിക്കരുതെന്ന് സുരക്ഷാ ടീമിന് നിർദ്ദേശം നല്‍കിയതായും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.

ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നല്‍കിയതിന് പുറമെ ക്യാംപസിലെ ഇൻഫോസിസ് ഗ്ലോബല്‍ എജ്യുക്കേഷൻ സെന്ററിലെ 4000 ട്രെയികള്‍ക്ക് അവധി നല്‍കുകയും വീടിനുള്ളില്‍ തന്നെ തുടരാൻ നിർദ്ദേശം നല്‍കിയതായുമാണ് റിപ്പോർട്ട്.

  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും

പരിശീലന ഷെഡ്യൂള്‍ ഒരു ദിവസത്തേക്ക് മാറ്റുകയാണെന്നും ദയവായി ഹോസ്റ്റല്‍ മുറികളില്‍ ഇരുന്നു സ്വയം പഠിക്കുന്നതിനായി ദിവസം പ്രയോജനപ്പെടുത്തണമെന്നും റിപ്പോർട്ടില്‍ പറയുന്നു.

സി സി ടി വി വഴി ക്യാംപസില്‍ പുലിയെ കണ്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

മ‍ൃഗത്തെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി ഒരു ടാസ്ക് ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സി സി ടി വി ക്യാമറയില്‍ പുലിയെ കണ്ടെത്തിയത്.

  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'

ഏകദേശം 4 മണിയോടെ ടീം സ്ഥലത്ത് എത്തി.

പുള്ളിപ്പുലിയെ കണ്ടെത്തുന്നതിനായി ഞങ്ങള്‍ കോമ്പിഗ് ഓപ്പറേഷൻ ആരംഭിച്ചു, ഡെപ്യൂട്ടി കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് ( വന്യജീവി ), ഐ ബി പ്രഭു ഡൗഡ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി
[masterslider id="10"]

Related posts