അമിത് ഷാ ദക്ഷിണേന്ത്യന്‍ പര്യടനത്തിന് ഒരുങ്ങുന്നു; ലക്ഷ്യം 320 സീറ്റുകള്‍

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 320 സീറ്റുകള്‍ നേടണമെന്ന ബി.ജെ.പി.യുടെ ലക്ഷ്യം സാധിക്കുന്നതിന് കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പര്യടനം നടത്തും. തിരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും സംസ്ഥാന ഘടകങ്ങളെ സംഘടനാപരമായി ശക്തിപ്പെടുത്തുന്നതിനുമായാണ് പര്യടനം നടത്തുന്നത്.

കൂടുതല്‍ സീറ്റുകള്‍ ഉറപ്പാക്കണമെന്ന് തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി. ദേശീയ-സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ ദക്ഷിണേന്ത്യന്‍ ഘടകങ്ങള്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്തു.

  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

കേരളത്തില്‍ നിന്നും തുടങ്ങുന്ന  സന്ദര്‍ശനത്തിന് മുന്നോടിയായി ഒരു ദേശീയ ജനറല്‍സെക്രട്ടറിയും സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ദേശീയ സെക്രട്ടറിയുമടങ്ങുന്ന സംഘം സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും.

2019-ല്‍ പാര്‍ട്ടിക്ക് വന്‍വിജയമുറപ്പിക്കുന്ന തന്ത്രങ്ങള്‍ മെനയണമെന്നും വിവിധ തലങ്ങളിലുള്ള ബഹുമുഖ സമീപനമായിരിക്കണം ആവിഷ്‌കരിക്കേണ്ടതെന്നും അമിത്ഷാ നിര്‍ദേശിച്ചു. ബി.ജെ.പി.ക്ക് തനിച്ച് 320 സീറ്റുകള്‍ ഉറപ്പിക്കണം. ബാക്കി സീറ്റുകള്‍ എന്‍.ഡി.എ.യും നേടണം. കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ സീറ്റ് നേടിയാല്‍ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാവൂവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
[masterslider id="10"]

Related posts