ശ്രദ്ധിക്ക് അമ്പാനെ; നാലാം തവണയും അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടി; വിശദാംശങ്ങൾ

ബെംഗളൂരു : കർണാടകത്തിൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് (എച്ച്.എസ്.ആർ.പി.) സ്ഥാപിക്കുന്നതിനുള്ള സമയപരിധി സർക്കാർ 30 വരെ നീട്ടി.

സംസ്ഥാനത്ത് രണ്ട് കോടിയിലേറെ വാഹനങ്ങളുള്ളതിൽ 52 ലക്ഷം വാഹനങ്ങൾ മാത്രമാണ് ഇതുവരെ അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിച്ചിട്ടുള്ളത്.

ഇതു നാലാം തവണയാണ് സമയപരിധി നീട്ടുന്നത്. 2023 ഓഗസ്റ്റിലാണ് വാഹനങ്ങൾക്ക് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കി യത്.

2019 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ 2023 നവംബർ 17-ന് മുമ്പ് അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കണമെന്നായിരുന്നു നിർദേശം.

  ബെംഗളൂരുവിൽ എൽപിജി ക്ഷാമം രൂക്ഷം; ഗ്യാസ് സ്റ്റേഷനുകളിൽ കിലോമീറ്ററുകളോളം ക്യൂ, നഗരം ഗതാഗതക്കുരുക്കിൽ

എന്നാൽ, വാഹന ഉടമകൾ ഇത് ഗൗരവമായിട്ടെടുക്കാത്തതിനാൽ നാലുതവണ സമയപരിധി നീട്ടുകയായിരുന്നു. നമ്പർ പ്ലേറ്റ് സ്ഥാപിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്നാണ് അറിയിച്ചിട്ടള്ളത്.

ഒരു തവണ പിടിക്കപ്പെട്ടാൽ 500 രൂപയും ഒന്നിലേറെ തവണ പിടിക്കപ്പെട്ടാൽ 1000 രൂപയുമാണ് സർക്കാർ പിഴ നിശ്ചയിച്ചിരിക്കുന്നത്.

അതിനിടെ പഴയ വാഹനങ്ങളിൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നതിനെതിരേയുള്ള ഹർജികൾ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

ഇത്എല്ലാ സംസ്ഥാനങ്ങളിലും ബാധകമാണെങ്കിലും എന്നു മുതൽ നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം.

സർക്കാർ അംഗീകൃത ഇടപാടുകാർ വഴി മാത്രമേ അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കാൻ സാധിക്കത്തുള്ളൂ.

  "നടക്കാൻ വന്നവർ ഓടാൻ തുടങ്ങി; കബ്ബൺ പാർക്ക് കവാടത്തിൽ മലിനജലം ഒഴുകുന്നു: മൂക്കുപൊത്തി സന്ദർശകർ, കണ്ണ് പൂട്ടി അധികൃതർ!

നമ്പർ പ്ലേറ്റ് നിർമാതാക്കളുടെ സംഘടന നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി നവംബർ 20-ലേക്ക് മാറ്റിയിരുന്നു.

കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് നിലവിൽ 14 കമ്പനികൾക്ക് മാത്രമാണ് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർമിക്കുന്നതിന് ലൈസൻസുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐപിഎൽ ആവേശം: ക്രിക്കറ്റ് ആരാധകർക്കായി മെട്രോയും ബിഎംടിസിയും ഈ ദിവസങ്ങളിൽ അധിക സർവീസുകൾ നടത്തും; വിശദാംശങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us