സംസ്ഥാനത്തെ സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്ര പിൻവലിക്കാൻ പദ്ധതിയില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു : കർണാടകത്തിൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചുള്ള ശക്തി പദ്ധതി പിൻവലിക്കാൻ പദ്ധതിയില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.

പല സ്ത്രീകളും ടിക്കറ്റ് കാശ് നൽകാൻ സന്നദ്ധത അറിയിച്ചിട്ടുള്ളതിനാൽ ‘ശക്തി പദ്ധതി’ പിൻവലിക്കുന്ന കാര്യം ആലോചിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കഴിഞ്ഞ ദിവസം പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സർക്കാരിന്റെ മുന്നിൽ അത്തരത്തിലൊരു നിർദേശം വന്നിട്ടില്ല. ചില സ്ത്രീകൾ ടിക്കറ്റ് കാശ് കൊടുക്കാൻ തയ്യാറാണെന്ന് അറിയിച്ച കാര്യം സൂചിപ്പിക്കുക മാത്രമാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചെയ്തതെന്നും സിദ്ധരാമയ്യ പറഞ്ഞു. ഗതാഗതവകുപ്പു മന്ത്രി രാമലിംഗ റെഡ്ഡിയും സിദ്ധരാമയ്യ പറഞ്ഞ കാര്യം ആവർത്തിച്ചു.

  ഇ-ഖാത സേവനങ്ങൾ ഇനി വേഗത്തിലാകും; ബെംഗളൂരുവിൽ 52 കേന്ദ്രങ്ങളിൽ 'ഓപ്പൺ ഹൗസ്' സംവിധാനവുമായി ജിബിഎ

ശക്തി പദ്ധതി തുടരുമെന്നും ഒട്ടേറെ സ്ത്രീകൾ കോർപ്പറേഷൻ ബസുകളിൽ ഇപ്പോൾ യാത്ര ചെയ്യുന്നുണ്ടെന്നും രാമലിംഗ റെഡ്ഡി പറഞ്ഞു.

പല സ്ത്രീകളും ഇമെയിൽ വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും ബസ് ടിക്കറ്റ് നൽകാൻ തയ്യാറാണെന്ന് അറിയിക്കുന്നുണ്ടെന്നും ഇക്കാര്യം സർക്കാർ ചർച്ച ചെയ്യുമെന്നും ശിവകുമാർ പറഞ്ഞത്

  അധ്യാപിക സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു.

വിമർശനത്തിനിടയാക്കിയിരുന്നു. അതേസമയം, തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ശിവകുമാർ വ്യാഴാഴ്ച പറഞ്ഞു. സർക്കാരിന്റെ അഞ്ചു ഗാരന്റികളിൽ ഒന്നായ ശക്തി പദ്ധതി. 2023 ജൂൺ 11-നാണ് ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കല്ലട ബസ് അപകടത്തില്‍ പരുക്കേറ്റ മലയാളി യുവാവ് മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us