വീടിന് മുൻപിൽ മദ്യപിക്കുന്നത് ചോദ്യം ചെയ്ത ദമ്പതിമാർക്ക് നേരേആക്രമണം; മൂന്നുപേർ പിടിയിൽ

ബെംഗളൂരു : വീടിന് മുൻപിൽ മദ്യപിക്കുന്നത് ചോദ്യം ചെയ്ത ദമ്പതിമാർക്ക് നേരേ മദ്യപസംഘത്തിന്റെ ആക്രമണം. കഴിഞ്ഞദിവസം രാത്രി ഹെരോഹള്ളി തുംഗനഗരയിലാണ് സംഭവം.

പ്രദേശവാസികളായ ശിവഗംഗെ ഗൗഡ (38), ഭാര്യ ജയലക്ഷ്മി (35) എന്നിവർക്കു നേരേയാണ് ആക്രമണം നടന്നത്.

സംഭവത്തിൽ ബൈദരഹള്ളി പോലീസ് കേസെടുത്ത് മൂന്നുപേരെ അറസ്റ്റുചെയ്തു.

ഏഴുപേർ ഉൾപ്പെട്ട സംഘം കഠാരയും ക്രിക്കറ്റ് ബാറ്റും ഹോളോ ബ്രിക്സും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

വീടിന് മുൻപിൽ ഒരുസംഘമാളുകൾ മദ്യപിക്കുന്നത് കണ്ട് ശിവഗംഗെ ഗൗഡ യെത്തി വിട്ടുപോകാൻ ആവശ്യപ്പെട്ടു.

പൊയ്‌ക്കോളാമെന്ന് സംഘം പറഞ്ഞെങ്കിലും മദ്യപാനം തുടർന്നു. ഇതേത്തുടർന്ന് വീണ്ടും ശിവഗംഗെ ഗൗഡയും ജയലക്ഷ്മിയുമെത്തി ചോദ്യം ചെയ്തപ്പോൾ സംഘം ആക്രമിക്കുകയായിരുന്നു.

സംഘത്തിൽ ചിലർ കഠാരയെടുത്ത് ദമ്പതിമാർക്ക് നേരേ വീശി. ശിവഗംഗെ തടഞ്ഞപ്പോൾ കൈക്കു മുറിവേറ്റു.

മുഖത്തും തലയിലുമെല്ലാം സംഘം മർദിച്ചതായും ശിവഗംഗെ ഗൗഡ പറഞ്ഞു.

  ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം; നോ കാർ ഡേ പ്രഖ്യാപിച്ചു

ദമ്പതിമാരുടെ കാറിന്റെ ഗ്ലാസ് കല്ലുകൊണ്ട് തകർക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട
[masterslider id="10"]

Related posts