വിവാഹേതര ബന്ധം ഭർത്താവ് അറിഞ്ഞു; യുവതിയും കാമുകനും ചേർന്ന് 44 കാരനെ കൊലപ്പെടുത്തി

ബെംഗളൂരു: ഉഡുപ്പി ജില്ലയിലെ കാർക്കള താലൂക്കിലെ അജേക്കറില്‍ ഭർത്താവിനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു.

ബാലകൃഷ്ണ പൂജാരി എന്ന 44 കാരൻ കൊല്ലപ്പെട്ട സംഭവത്തിലാണ് പോലീസ് നടപടി.

കൊല്ലപ്പെട്ട ബാലകൃഷ്ണയുടെ ഭാര്യ പ്രതിമ (34), കാമുകൻ ദിലീപ് ഹെഗ്‌ഡെ (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കാർക്കളയിലെ ദിലീപ് ഹെഗ്‌ഡെയുമായി പ്രതിമയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.

  മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മൃതദേഹം സംസ്‌കരിക്കാതെ ഇറാന്‍; സത്യമോ? കാരണം അറിയാൻ വായിക്കാം

ഈ ബന്ധത്തിന് ഭർത്താവ് തടസ്സമായതിനെ തുടർന്നാണ് ഇരുവരും ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.

കാർക്കള റോട്ടറി, കെഎംസി ഹോസ്പിറ്റല്‍ മണിപ്പാല്‍, മംഗളൂരുവിലെ വെൻലോക്ക് ഹോസ്പിറ്റല്‍, ബെംഗളൂരുവിലെ നിംഹാൻസ് എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ ടൈഫോയിഡിന് ചികിത്സയിലായിരുന്നു ബാലകൃഷ്ണ.

ബാലകൃഷ്ണയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ സഹോദരൻ അജേക്കർ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിമയും ദിലീപും ചേർന്ന് ബാലകൃഷ്‌ണയുടെ ഭക്ഷണത്തില്‍ വിഷം കലർത്തിയ നല്‍കിയ ശേഷം ബെഡ്‌ഷീറ്റ് ഉപയോഗിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിയുകയായിരുന്നു.

  കാണ്ടാമൃഗത്തിന്റെ ആക്രമണം: യുവ മൃഗഡോക്ടർ കൊല്ലപ്പെട്ടു; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

തുടർന്ന് ഹിർഗാന ഗ്രാമത്തില്‍ നിന്നുള്ള ദിലീപിനെയും അജേക്കറില്‍ നിന്ന് പ്രതിമയെയും അജേക്കർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യത്തില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ബയോഗ്യാസ് സംരംഭത്തിന് ബെംഗളൂരുവിൽ തുടക്കം കുറിക്കാൻ ബിഡബ്ല്യുഎസ്എസ്ബി
[masterslider id="10"]

Related posts

Click Here to Follow Us