കേക്കുകളിൽ കാൻസറിന് കാരണമാകുന്ന ചേരുവകൾ??? മുന്നറിയിപ്പുമായി സംസ്ഥാന സർക്കാർ 

ബെംഗളൂരു: സംസ്ഥാനത്തെ ബേക്കറികൾക്ക് മുന്നറിയിപ്പുമായി സർക്കാർ.

12 കേക്ക് സാമ്പിളുകളില്‍ കാൻസറിനു കാരണമാകുന്ന പദാർത്ഥങ്ങള്‍ കണ്ടെത്തിയതിനുപിന്നാലെ മുന്നറിയിപ്പുമായി കർണാടക സർക്കാർ രംഗത്ത് വന്നത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കോട്ടണ്‍ കാൻഡിയിലും ഗോബി മഞ്ചൂരിയനിലും റോഡമിൻ-ബി ഉള്‍പ്പെടെയുള്ള കൃത്രിമ ഭക്ഷ്യ നിറങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ച്‌ മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ കണ്ടെത്തല്‍.

ബെംഗളൂരുവിലെ ബേക്കറികളില്‍ നിന്ന് ശേഖരിച്ച 12 കേക്ക് സാമ്പിളുകളിലാണ് കാൻസറിന് കാരണമാകുന്ന ചേരുവകള്‍ കണ്ടെത്തിയത്.

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

കർണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

പരിശോധിച്ച 235 കേക്ക് സാമ്ബിളുകളില്‍ 223 എണ്ണം സുരക്ഷിതമാണെന്ന് കണ്ടെത്തി. എന്നാല്‍ 12 എണ്ണത്തില്‍ അപകടകരമായ കൃത്രിമ നിറങ്ങള്‍ ചേർത്തിട്ടുണ്ട്.

ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങി വിപണിയില്‍ ഏറെ പ്രിയങ്കരമായ കേക്ക് ഇനങ്ങളിലാണ് ഇത്തരം കൃത്രിമ നിറങ്ങള്‍ കൂടുതലായി അടങ്ങിയിരിക്കുന്നത്.

അലൂറ റെഡ്, സണ്‍സെറ്റ് യെല്ലോ എഫ്‌സിഎഫ്, പോണ്‍സോ 4ആർ, ടാർട്രാസൈൻ, കാർമോയ്‌സിൻ തുടങ്ങിയ കൃത്രിമ നിറങ്ങള്‍ കേക്കുകളില്‍ ഉപയോഗിക്കരുതെന്ന് കർണാടക ഭക്ഷ്യ സുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സർക്കാർ ബേക്കറികള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ
[masterslider id="10"]

Related posts