ബെംഗളൂരു: സിഗരറ്റും ബീഡി കുറ്റികളും വലിച്ചെറിൽ നിർത്തി അവ കളയാൻ നഗരത്തിലാകെ വെവ്വേറെ കൊട്ടകൾ (ബിന്നുകൾ) സ്ഥാപിക്കാൻ പദ്ധതിയിട്ട് ബി ബി എം പി. 2022 നവംബറോടെ സിഗരറ്റും ബീഡി കുറ്റികളും ശാസ്ത്രീയമായി നിർമാർജനം ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് രൂപീകരിച്ചു.
എന്നാൽ, ബംഗളൂരു നഗരത്തിൽ ഇതുവരെ മാർഗനിർദേശങ്ങൾ നടപ്പാക്കിയിട്ടില്ലന്നാണ് ആരോപണം. ഇപ്പോൾ ബിബിഎംപി ഒരു സുപ്രധാന നടപടി സ്വീകരിച്ചട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് സിഗരറ്റും ബീഡി കുറ്റികളും വലിച്ചെറിയാൻ നഗരത്തിലാകെ വെവ്വേറെ കൊട്ടകൾ (ബിന്നുകൾ) സ്ഥാപിക്കാൻ പദ്ധതിയിട്ടിട്ടുള്ളത്.
ദിവസവും ആയിരക്കണക്കിന് സിഗരറ്റുകളാണ് ബംഗളുരുവിൽ വലിച്ചെറിയപ്പെടുന്നത്. അഴുക്കുചാലുകൾ, ഭൂഗർഭജലം, മണ്ണ്, പരിസ്ഥിതി എന്നിവയെ മലിനമാക്കുന്ന ദോഷകരമായ രാസവസ്തുക്കൾ അവയിൽ അടങ്ങിയിട്ടുണ്ട്.
അതിനാൽ നഗരത്തിൽ സിഗരറ്റ് കുറ്റികൾ ശാസ്ത്രീയമായി സംസ്കരിക്കേണ്ടത് ആവശ്യമാണ്. സിഗരറ്റ് കുറ്റികൾ മൂലമുണ്ടാകുന്ന ദുരന്തങ്ങൾ തടയാൻ, ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെയും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെയും മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ബിബിഎംപി സിഗരറ്റ് കുറ്റികൾ ശേഖരിക്കുന്നതിനുള്ള ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് കോർപ്പറേഷൻ വൃത്തങ്ങൾ അറിയിച്ചു.
പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പ്രത്യേക ബിൻ!
പദ്ധതിയുടെ ഭാഗമായി ബൃഹത് ബെംഗളൂരു മഹാനഗര കോർപ്പറേഷൻ പ്രമുഖ സിഗരറ്റ് നിർമ്മാതാക്കളായ ‘ഐടിസി’യുമായി സഹകരിച്ച് സിഗരറ്റ് കുറ്റികൾ ശേഖരിക്കുന്നതിനായി നഗരത്തിലെ ഹോട്ട് സ്പോട്ടുകളിൽ പ്രത്യേക ഡസ്റ്റ്ബിന്നുകൾ സ്ഥാപിക്കുമെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.